1 GBP =
breaking news

യുക്മയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി നോർത്ത് വെസ്റ്റ് റീജിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും; യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ അമരക്കാരായി ജാക്‌സൺ തോമസും സുരേഷ് നായരും ബിജു പീറ്ററും അടങ്ങുന്ന ശക്തരായ നേതൃ നിര…

യുക്മയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി നോർത്ത് വെസ്റ്റ് റീജിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും; യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ അമരക്കാരായി ജാക്‌സൺ തോമസും  സുരേഷ് നായരും ബിജു പീറ്ററും അടങ്ങുന്ന ശക്തരായ നേതൃ നിര…
ബോൾട്ടൻ:- മാർച്ച് മൂന്നാം തിയതി ഞായറാഴ്ച ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്സ്  പാരിഷ് സെന്ററിൽ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡൻറ് ഷീജോ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടർന്ന് സെക്രട്ടറി തങ്കച്ചൻ എബ്രഹാം കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസ്സാക്കുകയുണ്ടായി. തുടർന്നു ട്രഷറർ രഞ്ജിത്ത് ഗണേഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയുണ്ടായി. യാതൊരുവിധ സംശയങ്ങളോ തിരുത്തലുകളോ ഇല്ലാതെ രണ്ടു വർഷത്തെ കണക്കുകൾ അംഗങ്ങൾ ഏകകണ്ഠമായി കൈയ്യടിച്ചു പാസാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷക്കാലം റീജിയണിലെ എല്ലാ കാര്യങ്ങൾക്കും നിർലോഭമായി പിന്തുണക്കുകയും സഹകരിച്ചു വിജയിപ്പിക്കുകയും ചെയ്ത മുഴുവൻ യുക്മ പ്രതിനിധികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളോടുമുള്ള  പ്രത്യേകം കടപ്പാടും നന്ദിയും ഷീജോയും തങ്കച്ചനും രഞ്ജിത്തും  നാഷണൽ എക്സിക്യൂട്ടീവ് തമ്പി ജോസ് ദേശീയ ട്രഷറർ അലക്സ് വർഗ്ഗീസ് ദേശീയ ജോയിന്റ് സെക്രട്ടറി സിന്ദു ഉണ്ണി എന്നിവരും ഒരുപോലെ അറിയിച്ചു. വരും വർഷങ്ങളിലും ഇതേ സഹകരണം തുടർന്നും നൽകണമെന്ന് എല്ലാവരും തങ്ങളുടെ നന്ദി പ്രസംഗങ്ങളിൽ അഭ്യർഥിക്കുകയുണ്ടായി.
യോഗതീരുമാനപ്രകാരം ശ്രീ തമ്പി ജോസും ശ്രീമതി സിന്ധു ഉണ്ണിയും വരണാധികാരികളായ യോഗം ഐകകണ്ഡേന പ്രസിഡന്റായി ജാക്സൺ തോമസ് (സാൽഫോർഡ് ) സെക്രട്ടറി ആയി സുരേഷ് നായർ (വാറിംഗ്ടൺ) ട്രഷറർ ആയി ബിജു പീറ്റർ (ലിംക, ലിവർപൂൾ) നാഷണൽ എക്സിക്യൂട്ടീവ് കുര്യൻ ജോർജ് (ബോൾട്ടൻ) വൈസ് പ്രസിഡൻറ് ആയി കെ ഡി ഷാജിമോൻ (എം എം എ, മാഞ്ചസ്റ്റർ) ജോയിന്റ് സെക്രട്ടറി പുഷ്പരാജ് (ഓൾഡ്ഹാം) ജോയിന്റ് ട്രഷറർ ജോബി സൈമൺ (വാറിംഗ്ടൺ) ആർട്സ് കോഓർഡിനേറ്റർ രാജീവ് (നോർമ) സ്പോർട്സ് കോഓർഡിനേറ്റർ ബിനു വർക്കി (ലിമ, ലിവർപൂൾ) എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എക്സ് ഒഫീഷ്യോമാരായി ഷീജോ വർഗ്ഗീസും തങ്കച്ചൻ അബ്രഹാമും തുടരുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ആയി സ്ഥാനമേറ്റ അഡ്വക്കേറ്റ് ജാക്സൺ തോമസ് കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവിൽ സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റും സാൽഫോർഡ് സീറോ മലബാർ ഇടവകയുടെ ട്രസ്റ്റിയും അതോടൊപ്പം വിവിധ സന്നദ്ധ സംഘടനകളിലെ ഉന്നതാതികാര സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു. കലാലയ ജീവിതകാലഘട്ടത്തിൽ ജീവിതത്തിനു തന്നെ മുതൽ കൂട്ടാകുവാൻ പോന്ന നേതൃ പാടവം കൈക്കലാക്കിയ ശേഷമാണ് പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ അനുഭവ സമ്പത്തും കഴിവുകളും നോർത്ത് വെസ്റ് റീജിയൺ അമരക്കാരൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനത്തിന് സഹായകരമാകും എന്ന് കരുതുന്നു.
സെക്രട്ടറി ആയി ചുമതലയേറ്റ ശ്രീ. സുരേഷ് നായർ കോട്ടയം സ്വദേശിയും വാറിംഗ്ടൺ മലയാളി അസോസിയേഷൻറെ തുടക്കകാരിൽ ഒരുവനും നിലവിൽ വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു. കലാലയ കാലഘട്ടത്തിൽ വിവിധ സമിതികളുടെ നേതൃ നിരയിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായിട്ടാണ് നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിയെ നയിക്കാൻ തയ്യാറായിരിക്കുന്നത്.
ട്രഷറർ ആയി ചുമതലയേറ്റ ശ്രീ. ബിജു പീറ്റർ നിലവിൽ ലിംക വൈസ് പ്രസിഡൻറ് ആയി പ്രവർത്തിക്കുന്നു. യുക്മ നേഴ്സസ് ഫോറം പ്രഥമ കമ്മിറ്റിയിൽ വൈസ് പ്രസിഡൻറായും തുടർന്ന് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കലാലയ ജീവിതം മുതൽ വിവിധ സന്നദ്ധ സംഘടനകളിൽ അംഗമായും പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിയുടെ നേതൃ നിരയിൽ എത്തിയിരിക്കുന്നത്.
നാഷണൽ എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കുര്യൻ ജോർജ് യുക്മയ്ക്കും യുകെ മലയാളികൾക്കും സുപരിചിതനും നിലവിൽ ബോൾട്ടൻ മലയാളീ അസ്സോസിയേഷൻ നിർവാഹക സമിതി അംഗവും യുക്മ സാംസ്‌കാരിക വേദി കോഓർഡിനേറ്ററും ബോൾട്ടൻ സെൻറ്.ആൻസ് സീറോ മലബാർ ഇടവകയുടെ ട്രസ്റ്റിയും യുക്മ റീജിയണൽ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുകയും ചെയ്ത പരിചയവുമായിട്ടാണ് കടന്നു വരുന്നത്.
വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കെ ഡി ഷാജിമോൻ കോട്ടയം സ്വദേശിയും യുക്മയുടെ സ്ഥാപക നേതാക്കളിൽ മുഖ്യ പങ്കു വഹിക്കുകയും തുടർന്നിങ്ങോട്ട് എന്നും യുക്മയ്ക്കു താങ്ങും തണലുമായി നിലകൊള്ളുന്ന വ്യക്തിയാണ്. നിലവിൽ മാഞ്ചെസ്റ്റെർ മലയാളീ അസോസിയേഷൻ വൈസ് പ്രസിഡന്റും, അസോസിയേഷൻ നടത്തിവരുന്ന വിവിധ സ്കൂളുകളുടെ ചുമതലക്കാരനായി പ്രവർത്തിച്ചു വരുന്നു.
ജോയിൻറ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. പുഷ്പരാജ് വയനാട് സ്വദേശിയും ഓൾഡാം മലയാളീ അസോസിയേഷൻ മുൻ പ്രസിഡൻറ് യുക്മ റീജിയണൽ കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാഥാനങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത വ്യക്തിയാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും സമയം കണ്ടെത്തുന്ന ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ പുഷ്പരാജ് യുക്മക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോബി സൈമൺ തൊടുപുഴ സ്വദേശിയും വാറിംഗ്ടൺ മലയാളി അസോസിയേഷൻറെ തുടക്കകാരിൽ ഒരുവനും നിലവിൽ വാറിങ്ങ്ടൺ മലയാളി അസ്സോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. തൊഴിൽ – സാംസ്‌കാരിക രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി എന്ന നിലയിൽ യുക്മയുടെ പുരോഗതിക്ക് ആക്കം കൂട്ടാൻ കഴിയുന്ന നേതാവ്.
ആർട്സ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാജീവ് തിരുവനന്തപുരം സ്വദേശിയും നിലവിൽ നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻറ് ആയി പ്രവർത്തിക്കുന്നു. കലാലയ കാലം മുതലേ കലയും ജീവിതവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന തികഞ്ഞ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ നോർത്ത് വെസ്റ്റ് റീജിയൻ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ ഉതകുന്ന ജനകീയ നേതാവ്.
സ്പോർട്സ് കോഓർഡിനേറ്റർ അയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിനു വർക്കി കോതമംഗലം സ്വദേശിയും നിലവിൽ ലിവർപൂൾ മലയാളി അസോസിയേഷൻ ട്രഷററായി പ്രവർത്തിക്കുന്നു. ലിവർപൂൾ മേഘലയിൽ സ്പോർട്സ് രംഗത്ത് തന്റേതായ സംഭാവന നൽകി വരുന്ന നിശ്ചയ ധാർട്യത്തിൻറെയും കൃത്യനിഷ്ഠയുടേയും ഉടമയായ വ്യക്തി എന്ന നിലയിൽ കലാലയ കാലം മുതൽ കാത്തു പിൻതുടരുന്ന പൊതുപ്രവർത്തനം യുക്മക്ക്  ഉപകാരപ്പെടും എന്നത് നിസംശയം.
യുക്മ കണ്ടതിൽ വച്ചേറ്റവും സുതാര്യവും ലളിതവുമായ പൊതുയോഗവും തുടർന്ന് തിരഞ്ഞെടുപ്പിനും അവസരമൊരുക്കിയ എല്ലാ യുക്മ പ്രധിനിധികൾക്കും നാഷണൽ കമ്മിറ്റിയംഗമായിരുന്ന ശ്രീ. തമ്പി ജോസന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more