1 GBP = 104.15
breaking news

49പേരെ പൈശാചികമായി കൊന്നൊടുക്കിയത് രണ്ടു വർഷത്തെ ആസൂത്രണത്തിന് ശേഷം; കൊന്നൊടുക്കുന്നത് ട്വിറ്ററിലൂടെ ലൈവ് സ്ട്രീം ചെയ്തു; ആക്രമണത്തിൽ ഞെട്ടി ലോകം

49പേരെ പൈശാചികമായി കൊന്നൊടുക്കിയത് രണ്ടു വർഷത്തെ ആസൂത്രണത്തിന് ശേഷം; കൊന്നൊടുക്കുന്നത് ട്വിറ്ററിലൂടെ ലൈവ് സ്ട്രീം ചെയ്തു; ആക്രമണത്തിൽ ഞെട്ടി ലോകം

ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ മുഖ്യ പ്രതിയായ ബ്രന്‍ഡന്‍ ടറാന്റ് ആക്രമണം ആസൂത്രണം ചെയ്തത് രണ്ട് വര്‍ഷത്തെ കൃത്യമായ കാത്തിരിപ്പിനൊടുവില്‍. ആസ്ട്രേലിയന്‍ വംശജനായ പ്രതി ആക്രമണം നടത്താന്‍ വേണ്ടി മാത്രം പദ്ധതിയുണ്ടാക്കി ന്യൂസിലാന്റിലെത്തുകയായിരുന്നുവെന്ന് ന്യൂസിലാന്റ് പൊലീസ് പറയുന്നു.

രാജ്യത്തെ രണ്ട് മുസ്‌ലിം പള്ളികള്‍ ലക്ഷ്യമാക്കി വന്ന ഭീകരര്‍ ഇത് വരെയുള്ള കണക്ക് പ്രകാരം 49 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ദിവസമായ ഇന്ന് നിരവധി പേരായിരുന്നു പള്ളിയിലെത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക് സംഭവിച്ചവരെ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സകള്‍ക്കായി മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നാല്‍പതിന് മുകളില്‍ റൗണ്ട് വെടികളാണ് ഭീകരര്‍ പള്ളിക്കകത്ത് വെച്ചതെന്ന് പൊലീസ് പറയുന്നു.

ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണ’മാണ് താന്‍ നടത്തിയതെന്നാണ് ഭീകരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. 73 പേജുള്ള മാനിഫെസ്റ്റോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും വെളുത്ത വംശജരുടെ മാറിയ മുഖമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്. ആക്രമണം നടത്തിയ ഭീകരന്‍ ബ്രന്‍ഡന്‍ ടറാന്റ് പുറത്ത് വിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഭീകരന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലത് പക്ഷ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പറയുന്ന ആസ്ട്രലിയന്‍ പ്രധാനമന്ത്രി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

വേ​ദ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​യെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​കും പ്ര​തി​ക​രി​ച്ചു. ന്യൂ​സി​ല​ൻ​ഡ്​ എ​ന്ന രാ​ജ്യ​ത്തി​​െൻറ മ​ഹ​ത്വം ത​ക​ർ​ക്കാ​ൻ ഇ​ത്ത​രം ഹീ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​കൊ​ണ്ട്​ ക​ഴി​യി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പ​റ​ഞ്ഞു. പ​ള്ളി​ക​ളി​ൽ സ​മാ​ധാ​ന​ത്തോ​ടെ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ​വ​ർ​ക്കു മേ​ൽ വം​ശീ​യ​ത​യു​ടെ വി​ഷം പു​ര​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ൽ പ്ര​തി​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂസിലൻഡിന്​ െഎ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ചു. വിദ്വേഷത്തിനും കലാപത്തിനും ജനാധിപത്യസമൂഹത്തിൽ സ്​ഥാനമില്ലെന്ന്​ മോദി പ്രതികരിച്ചു. ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ന്ന​ത്​ വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more