1 GBP = 104.15
breaking news

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു.

ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

നല്ല ഭാവി പ്രതീക്ഷിച്ചാകും ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് ഒരു തരത്തിലുമുള്ള വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് ടോം വടക്കന്‍ മീഡിയവണിനോട് പറഞ്ഞു. ടോം വടക്കന്‍ സ്ഥാനാര്‍ഥിയാകാനല്ല ബി.ജെ.പിയില്‍ ചേരുന്നതെന്നും കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേരത്തെ തീരുമാനമായതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more