1 GBP = 104.31
breaking news

നോ ഡീൽ ബ്രെക്സിറ്റ്‌ ഒഴിവാക്കാൻ ബ്രെക്സിറ്റ്‌ നടപടികൾ വൈകിപ്പിക്കുമെന്ന് മേയ്; ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നത് ഏപ്രിൽ പകുതിയോടെ; രണ്ടാം റഫറണ്ടം ആവശ്യം ശക്തമാക്കി പ്രതിപക്ഷം

നോ ഡീൽ ബ്രെക്സിറ്റ്‌ ഒഴിവാക്കാൻ ബ്രെക്സിറ്റ്‌ നടപടികൾ വൈകിപ്പിക്കുമെന്ന് മേയ്; ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നത് ഏപ്രിൽ പകുതിയോടെ; രണ്ടാം റഫറണ്ടം ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ലണ്ടൻ: നോ ഡീൽ ബ്രെക്സിറ്റ്‌ അവസ്ഥ ഒഴിവാക്കാനായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള വിടവാങ്ങല്‍ സമയപരിധി നീട്ടിവെയ്ക്കാമെന്ന് സമ്മതിച്ച് തെരേസ മേയ് തനിക്കെതിരെ ഉയര്‍ന്ന വിമതശല്യം തല്‍ക്കാലത്തേക്ക് നീട്ടിവെച്ചു. പാര്‍ട്ടി എംപിമാര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ മേയ്ക്ക് രണ്ടാഴ്ചത്തെ സമയമാണ് ബ്രിട്ടീഷ് എംപിമാര്‍ നല്‍കിയത്. എന്നാല്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തി.

ബ്രക്‌സിറ്റില്‍ പൊതുജനങ്ങള്‍ക്ക് രണ്ടാംവട്ടവും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം. 2016 ഹിതപരിശോധനയ്ക്ക് ശേഷം ആദ്യമായാണ് ഔദ്യോഗികമായി ഈ നിലപാട് മാറ്റം. മാര്‍ച്ച് 29 തന്നെയാണ് ബ്രിട്ടനും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം അവസാനിക്കുന്ന ദിവസമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ശേഷമാണ് കുറച്ച് സമയത്തേക്ക് ഇത് ദീര്‍ഘിപ്പിക്കാന്‍ കഴിയുമെന്ന് മേയ് സമ്മതിച്ചത്.
ബുധനാഴ്ച പാര്‍ലമെന്റില്‍ എംപിമാരുടെ തിരിച്ചടി ഏറ്റുവാങ്ങുന്ന അവസ്ഥ വഴിമാറ്റാന്‍ ഇതുവഴി പ്രധാനമന്ത്രിക്ക് സാധിച്ചു. കരാര്‍ നേടാതെ ഇയു വിടുന്ന പ്രശ്‌നം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കലാപം പ്രഖ്യാപിച്ച ഘട്ടത്തിലാണ് മേയുടെ മനംമാറ്റം. വിമതര്‍ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങളുടെ പരിപൂര്‍ണ്ണ അവകാശം നഷ്ടമാകുമെന്ന സര്‍ക്കാര്‍ ആശങ്കയും ഒഴിവായി.
യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഉറപ്പിച്ച മേയുടെ ആദ്യ കരാര്‍ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയോടെ ജനുവരി 15ന് പാര്‍ലമെന്റ് തള്ളിയിരുന്നു. അടുത്ത ആഴ്ച പുതിയ കരാര്‍ അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കങ്ങള്‍. പുതിയ കരാര്‍ വോട്ടിനിട്ട് വീഴ്ത്തിയാല്‍ കരാര്‍ നേടാതെ പുറത്തുവരണോ, അതോ ഇയുവില്‍ നിന്നും സമയപരിധി നീട്ടണോ എന്ന് നിശ്ചയിക്കാനുള്ള അധികാരം എംപിമാര്‍ക്ക് നല്‍കുമെന്നാണ് മേയ് ഉറപ്പ് നല്‍കിയത്.

ലേബറിന്റെ ഈ നീക്കം സര്‍ക്കാര്‍ പിന്തുണയോടെ വിജയിച്ചപ്പോള്‍ ഇയുവിന്റെ സ്ഥിര കസ്റ്റംസ് യൂണിയന്‍ അംഗത്വമെന്ന ആവശ്യം എംപിമാര്‍ തള്ളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more