1 GBP = 104.13
breaking news

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്‌ലാദിമര്‍ പുടിന്‍; വിഷയത്തില്‍ റഷ്യന്‍ സാന്നിധ്യം

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്‌ലാദിമര്‍ പുടിന്‍; വിഷയത്തില്‍ റഷ്യന്‍ സാന്നിധ്യം

ഇന്ത്യയുടെ എക്കാലത്തേയും വലിയ സൗഹൃദ രാഷ്ട്രമായ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാകിസ്താനുമായി യുദ്ധം പോലും ഉണ്ടാകാവുന്ന സാഹചര്യത്തില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ ധൈര്യമേകും. പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

ഏറെ മാനങ്ങളുള്ള നീക്കമാണ് ഇതോടെ വ്‌ലാദിമര്‍ പുടിന്‍ നടത്തിയിരിക്കുന്നത്. അമേരിക്കയുമായുള്ള അമിത അടുപ്പം മൂലം ഇന്ത്യയുമായി പണ്ട് ഉണ്ടായിരുന്ന സൗഹൃദം റഷ്യ തുടര്‍ന്നുപോരുന്നുണ്ടോ എന്ന ആകാംക്ഷ ഏവരിലും നിലനിന്നിരുന്നു. റഷ്യയ്ക്ക് നീരസമുണ്ടെന്ന് മനസിലാക്കിയ മോദി റഷ്യയിലെത്തി ‘പഴയകൂട്ടുകാരനാണ് വലിയ കൂട്ടുകാരന്‍’ എന്ന പ്രസ്താവന നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച പുടിന്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ അപലപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം നിലകൊള്ളും എന്നും റഷ്യ അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ പാകിസ്താന്റെ ഭാഗന്നുനിന്നുണ്ടായ തിരിച്ചടി കൂടുതല്‍ കടന്നുപോവുകയും ചെയ്തു. ഒരു ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകരുകയും മിഗ് വിമാനം പാകിസ്താന്‍ തകര്‍ക്കുകയും ചെയ്തു, ഒരു പൈലറ്റ് പാകിസ്താന്‍ കസ്റ്റഡിയിലുമായി. പൈലറ്റിനെ തിരിച്ചുതന്ന് നല്ല പള്ള ചമയാന്‍ പാകിസ്താന്‍ ശ്രമിക്കുന്നു. അടുത്ത നീക്കം എങ്ങനെവേണമെന്നുളളതില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഭീകരവാദത്തിനെതിരായ പുടിന്റെ സന്ദേശമെന്നും ഈ പ്രഖ്യാപനത്തെ വ്യാഖ്യാനിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more