1 GBP = 104.15
breaking news

എഴുത്തുകാരുടെ സംഗമവും, പാശ്ചാത്യ നാട്ടിലെ മലയാളി എഴുത്തിന്റെ ശതവാർഷികാഘോഷവും ലണ്ടനിൽ

എഴുത്തുകാരുടെ സംഗമവും, പാശ്ചാത്യ നാട്ടിലെ മലയാളി എഴുത്തിന്റെ  ശതവാർഷികാഘോഷവും ലണ്ടനിൽ

മുരളീ മുകുന്ദൻ

ഒരു വിദേശ രാജ്യത്ത് നിന്നുള്ള മലയാളം എഴുത്തിന്റെ ശത വാർഷികം കൊണ്ടാടുകയാണ് ബ്രിട്ടണിലുള്ള മലയാളികൾ .

അടുത്ത മാസം മാർച്ച് 23 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 4 വരെ ലണ്ടനിലെ മനോപാർക്കിലുള്ള ‘മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ’യുടെ കെട്ടിട സമുച്ചയമായ കേരള ഹൌസിൽ വെച്ചാണ് ഇവിടെയുള്ള എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം അരങ്ങേറുന്നത് .

എഴുത്തുകാരനും, പ്രഭാഷകനുമായ യുവ ശാസ്ത്രജ്ഞൻ സുരേഷ് സി പിള്ള ,
അലക്സ് കണിയാംപറമ്പിൽ , മുരളി വെട്ടത്ത് മുതൽ പല പ്രമുഖരും പങ്കെടുക്കുന്നു. അക്ഷര ലോകത്തെ നക്ഷത്രങ്ങളായ ആംഗലേയ നാട്ടിലുള്ള എഴുത്തുകാരെല്ലാം ഒത്ത് കൂടി ഇതുവരെ നേരിട്ട് കാണാത്തവർ തമ്മിൽ കാണുക, സൗഹൃദം പുതുക്കുക , രചനകൾ പരിചയപെടുത്തുക, അവരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവക്ക് പുറമെ ഇവിടുത്തെ എഴുത്തുകാരുടെ രചനകൾ അടങ്ങിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും അന്ന് നടത്തുന്നുണ്ട്..
അതോടൊപ്പം ചരിത്രമായി മാറുന്ന മലയാളി എഴുത്തിന്റെ നൂറാം വാർഷികവും ലണ്ടനിൽ വെച്ച് ആഘോഷിക്കുകയാണ് .

അതായത് ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന ഭാരതത്തിലെ
ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ഒരു വര്ഷം കൂടിയാണ് 2019 .

1912 -ൽ ലണ്ടനിൽ പഠിക്കാനെത്തിയ എഴുത്തുകാരനും വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ..പി .കേശവ മേനോന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച ‘മലയാളി മൂവ്മെന്റ്’
എന്ന വിദ്യാർത്ഥി പ്രസ്ഥാനം ലണ്ടനിൽ വെച്ച് 1919 ൽ കൈപ്പടയാൽ എഴുതി,ചിത്രങ്ങൾ വരച്ച് പ്രസിദ്ധീകരിച്ച
ആദ്യത്തെ മലയാള കൈയെഴുത്ത് പുസ്തകമായിരുന്നു ഒരു വിദേശ രാജ്യത്ത് നിന്ന് ഇറക്കിയ ആദ്യ മലയാള പുസ്തകം…!
ആംഗലേയ ദേശങ്ങളിലെ സാഹിത്യ കുതുകികളുടെ ഒരു ‘നെറ്റ് വർക്ക് ‘രൂപീകരിച്ച് ഇക്കൊല്ലത്തെ പരിപാടി വിജയിപ്പിക്കുവാൻ വേണ്ടിയും പിന്നീട് എല്ലാ വർഷവും ഇതു പോലെ വർഷത്തിൽ ഒരിക്കൽ ഒത്ത് കൂടിയും അല്ലാതേയും ഭാഷക്കും , വായനക്കും എഴുത്തുകാർക്കും പ്രോത്സാഹനങ്ങൾ അടക്കം പല സഹായങ്ങളും പ്രാവർത്തികമാക്കുവാൻ വേണ്ടിയുള്ള സംഘാടക സമിതിയിൽ അജിത്ത് പാലിയത്ത് , അനിയൻ കുന്നത്ത് , അനിൽകുമാർ ,ആനി പാലിയത്ത് , ബാലകൃഷ്ണൻ ബാലഗോപാൽ , ബീന റോയ് , കനേഷ്യസ് അത്തിപ്പൊഴിയിൽ , ദീപ പ്രവീൺ , ഹരികുമാർ , ജേക്കബ് കോയിപ്പള്ളി , ജിൻസൺ ഇരിട്ടി , ജിഷ്‌മ ഷിജു , മഞ്ജു വർഗ്ഗീസ് , മണമ്പൂർ സുരേഷ് , മീര കമല , മുരളീ മുകുന്ദൻ , മുരുകേഷ് പനയറ , നസീന മേത്തൽ , വി.പ്രദീപ് കുമാർ , പ്രിയ കിരൺ , പ്രിയൻ പ്രിയവ്രതൻ , രശ്മി പ്രകാശ് , ഷാഫി റഹ്‌മാൻ , സിന്ധു എൽദോ , സിന്ധു സതീഷ് കുമാർ ,സിമ്മി കുറ്റിക്കാട്ട് , സിസിലി ജോർജ് , സുഗതൻ തെക്കേപ്പുര , വിപിൻ നായർ എന്നീ പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് .

അടുത്ത മാസം 23 ന് ശനിയാഴ്ച ലണ്ടനിലെ കേരളാഹൗസിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ മലയാളം ഭാഷ സ്നേഹികളായ ഏവരും പേരുകൾ ചേർക്കുക. നിങ്ങളുടെ സാന്നിദ്ധ്യം പ്രസക്തമാക്കുക . എഴുത്തിൽ നിങ്ങൾ ആരെന്നും, എഴുതുന്നതെന്തെന്നും മറ്റുള്ളവർ അറിയട്ടെ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more