1 GBP = 104.15
breaking news

നോ ഡീൽ ബ്രെക്സിറ്റ്‌: സ്വിൻഡൻ പ്ലാന്റ് അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട

നോ ഡീൽ ബ്രെക്സിറ്റ്‌: സ്വിൻഡൻ പ്ലാന്റ് അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട

സ്വിൻഡൻ: ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരവേ ഇടിത്തീയായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ പത്രക്കുറിപ്പും പുറത്ത് വന്നു. കരാറുകളൊന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകുകയാണെങ്കിൽ ഹോണ്ടയുടെ യൂറോപ്യൻ യൂണിയനിലെ തന്നെ ഏക പ്ലാന്റായ സ്വിൻഡൻ പ്ലാന്റ് അടച്ചു പൂട്ടേണ്ടി വരുമെന്ന സ്ഥിതി വിശേഷമാണുള്ളതെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഏകദേശം 3,500 ഓളം തൊഴിലാളികളാണ് പ്ലാന്റിൽ ജോലി ചെയ്യുന്നത്. ഇത് ഉൾപ്പെടെ ഏകദേശം 16,000 തൊഴിലുകളാണ് ഇങ്ങനെയൊരു നീക്കമുണ്ടായാൽ ബ്രിട്ടന് നഷ്ടമാകുക.

സ്വിൻഡനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മലയാളികളാണ് ഹോണ്ടയുടെ പ്ലാന്റിൽ ജോലി ചെയ്യുന്നത്. നേരത്തെ മറ്റൊരു ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസ്സാൻ തങ്ങളുടെ ബ്രാന്റായ എക്സ് ട്രയൽ ഉത്പാദനം തങ്ങളുടെ സണ്ടർലൻഡ് പ്ലാന്റിൽ നിർത്തി വയ്ക്കുന്നതായി അറിയിച്ചിരുന്നു. അതുപോലെ തന്നെ ലാൻഡ് റോവറും 4500 ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്ന കാര്യവും പരിഗണിച്ചിരുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ മൂലം നിരവധി മില്യൺ പൗണ്ടിന്റെ നഷ്ടമാകും കമ്പനിക്ക് ഉണ്ടാവുകയെന്നാണ് ഹോണ്ട വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് കമ്പനിക്ക് താങ്ങാവുന്നതിലും അധികമാകുമെന്നും 2022 ഓടെ പ്ലാന്റ് പൂർണ്ണമായും അടച്ചു പൂട്ടേണ്ടി വരുമെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്.

സ്വിൻഡനിലെ കൺസർവേറ്റിവ് എം പിമാരായ ജസ്റ്റിൻ ടോംലിന്സനും റോബർട്ട് ബാക്‌ലാൻഡും കമ്പനി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്വിൻഡനിലെ തന്നെ ഏറ്റവും വലിയ തെഴിൽ ദാതാവായ ഹോണ്ട ആറു മാസം മുൻപ് വരെ നോ ഡീൽ ബ്രെക്സിറ്റ്‌ ആയാലും കമ്പനിയുടെ പ്രവർത്തനങ്ങൾ സ്വിൻഡൻ കേന്ദ്രീകരിച്ച് തന്നെയാണെന്ന് ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച്ച മറ്റൊരു വാഹന നിർമ്മാതാക്കളായ ഫോർഡും നോ ഡീൽ ബ്രെക്സിറ്റിനെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഫോർഡും മാറിചിന്തിച്ച് തുടങ്ങിയത്. പ്രധാനമന്ത്രി തെരേസാ മേയും ഇയു നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more