1 GBP = 104.21
breaking news

വേൾഡ് യൂത്ത് ഡേ 2019 : പാനമയ്‌ക്കൊപ്പം തയാറെടുത്ത് ‘ശാലോം വേൾഡ്

വേൾഡ് യൂത്ത് ഡേ 2019 : പാനമയ്‌ക്കൊപ്പം തയാറെടുത്ത് ‘ശാലോം വേൾഡ്
പാനമ: ‘ലോക യുവജന സംഗമം 2019’ന്റെ (WYD) ഒഫീഷ്യൽ മീഡിയ പാർട്ണറായ ‘ശാലോം വേൾഡ് ടി.വി’, ആതിഥേയ രാജ്യമായ പാനമയ്‌ക്കൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ‘ശാലോം വേൾഡ്’ പ്രൊഡക്ഷൻ ടീം സജ്ജീകരിക്കുന്നത്. ഒഫീഷ്യൽ മീഡിയാ പാർട്ണർ എന്ന നിലയിൽ, ഇതര ന്യൂസ് നെറ്റ്‌വർക്കുകൾക്ക് തത്‌സമയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയാവുകയാണ്.
22മുതൽ 27വരെയാണ് മധ്യഅമേരിക്കൻ രാജ്യമായ പാനമ 14^ാമത് ‘ലോക യുവജന സംഗമ’ത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 17 സ്റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികൾ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ‘ശാലോം വേൾഡ്’ എത്തിക്കും. അതോടൊപ്പം, പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെയും യുവജന പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയും പ്രത്യേക അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്യാൻ വേൾഡ് യൂത്ത് ഡേ വേദികളോട് ചേർന്ന് സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ‘സൺഡേ ശാലോം ഓൺലൈനി’ലൂടെ (sundayshalom.com) ലഭ്യമാക്കാൻ ഞങ്ങളുടെ പ്രത്യേക ലേഖകനുമുണ്ടാകും. ലോക യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പനാമയുടെ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പാനമ ആർച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെൻഡീറ്റയാണ് ‘ശാലോം വേൾഡി’നെ ഒഫീഷ്യൽ മീഡിയാ പാർട്ണറായി പ്രഖ്യാപിച്ചത്.

തത്‌സമയം നാലിടങ്ങളിൽ
‘ശാലോം വേൾഡി’ലൂടെ പാനമയിൽനിന്നുള്ള തത്‌സമയ ദൃശ്യങ്ങൾ കാണാനുള്ള വശദവിവരങ്ങൾ ചുവടെ കൊടുക്കുന്നു:
2, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക shalomworldtv.org/mobile-apps
3, തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക shalomworldtv.org
4, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)
(ആന്റണി ജോസഫ് / ബെന്നി അഗസ്റ്റിൻ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more