1 GBP = 104.15
breaking news

ശബരിമല ദര്‍ശനത്തിന് രേഷ്മയും ഷാനിലയും വീണ്ടുമെത്തി; പൊലീസ് മടക്കിയയച്ചു

ശബരിമല ദര്‍ശനത്തിന് രേഷ്മയും ഷാനിലയും വീണ്ടുമെത്തി; പൊലീസ് മടക്കിയയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് മടക്കിയയച്ചു. കണ്ണൂര്‍ സ്വദേശിനികളായ രണ്ടുപേരും കഴിഞ്ഞ ദിവസവും എത്തിയിരുന്നുവെങ്കിലും പ്രതിഷേധനത്തെ തുടര്‍ന്ന് മലകയറാന്‍ സാധിക്കാതെ തിരിച്ച് മടങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചയോടെ രണ്ടുപേരും വീണ്ടും മലകയറാന്‍ എത്തിയത്.

പുലര്‍ച്ചെ 5.15 ഓടെയാണ് ഇവര്‍ ഉള്‍പ്പെടുന്ന എട്ടഗസംഘം എത്തിയത്. പൊലീസിനോട് സുരക്ഷ ഒരുക്കണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയും ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്ന് യുവതികള്‍ വ്യക്തമാക്കിയതോടെ പമ്പവരെ കൊണ്ടുപോകാം എന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടുപേരെയും പൊലീസ് തിരിച്ചയക്കുകയായിരുന്നു.

കഴിഞ്ഞ തവണ നീലിമലയില്‍ വച്ചാണ് പ്രതിഷേധക്കാര്‍ രേഷ്മയെയും ഷാനിലെയെയും  തടഞ്ഞത്. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ച് മടങ്ങാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more