1 GBP =
breaking news

ഒളിംമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങി വത്തിക്കാനിലെ കന്യാസ്ത്രീകള്‍

ഒളിംമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങി വത്തിക്കാനിലെ കന്യാസ്ത്രീകള്‍

വത്തിക്കാന്‍ സിറ്റി: ഒളിംമ്പിക്‌സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വത്തിക്കാനിലെ ഒരുകൂട്ടം കന്യാസ്ത്രീകള്‍. പുരോഹിതര്‍ നേതൃത്വം നല്‍കുന്ന വത്തിക്കാന്‍ ടീമില്‍ കന്യാസ്ത്രീകള്‍ക്കു പുറമെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും.

കന്യാസ്ത്രീകളും പുരോഹിതരും സ്വിസ് ഗാര്‍ഡുകളും അണിനിരക്കുന്ന 60 പേരാണ് ടീമിലുണ്ടാവുക. 19 വയസുമുതല്‍ 62 വരെയുള്ളവരാണ് ടീമംഗങ്ങള്‍. ഒളിംമ്പിക്‌സിന് പുറമെ മറ്റ് അന്തര്‍ദേശീയ മത്സരങ്ങള്‍ക്കും പങ്കടുക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍ വത്തിക്കാന്‍.

കായിക മത്സരങ്ങളും വിനോദങ്ങളും നാടിന്റെ സമാധാനത്തിനും ഐക്യത്തിനും സഹായകരമാകുമെന്നാണ് വത്തിക്കാന്‍ കായിക മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇവിടെ കേരളത്തില്‍ കന്യാസ്ത്രീകളോട് എന്ത് ചെയ്താലും വിശദീകരണം ചോദിക്കപ്പെടുമ്പോഴാണ് വത്തിക്കാനില്‍ തികഞ്ഞ സ്വാതന്ത്ര്യത്തോടെ അവര്‍ ട്രാക്കിലിറങ്ങുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more