1 GBP = 104.15
breaking news

ഹോളിസ്പിരിറ്റ് ഈവനിങ്ങും രോഗശാന്തിശുശ്രൂഷയും 17 ന് മാഞ്ചസ്റ്ററിൽ. ഫാ.ജോസ് അഞ്ചാനിക്കലും അഭിഷേകാഗ്നി മിനിസ്ട്രീസും നയിക്കും

ഹോളിസ്പിരിറ്റ്  ഈവനിങ്ങും രോഗശാന്തിശുശ്രൂഷയും 17 ന് മാഞ്ചസ്റ്ററിൽ. ഫാ.ജോസ് അഞ്ചാനിക്കലും അഭിഷേകാഗ്നി മിനിസ്ട്രീസും നയിക്കും

ബാബു ജോസഫ്

മാഞ്ചസ്റ്റർ : അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രീസ്‌ നേതൃത്വം നൽകുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ജനുവരി 17 ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്റർ സാൽഫോർഡിൽ നടക്കും.
പ്രമുഖ വചനപ്രഘോഷകനും ആത്മീയ ഉപദേശകനും മാഞ്ചസ്റ്റർ മിഷൻ സീറോ മലബാർ ചാപ്ലയിനുമായ റവ. ഫാ.ജോസ് അഞ്ചാനിക്കലും സെഹിയോൻ അഭിഷേകാഗ്നി മിനിസ്‌ട്രി ടീമും ഇത്തവണ ശുശ്രൂഷകൾ നയിക്കും.

സാൽഫോർഡ് സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ 17 ന് വ്യാഴാഴ്ച വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക .
വി. കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും.
പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
PARK ROAD
M6 8JR
SALFORD
MANCHESTER.
For more information;
Raju Cherian 07443630066.
Michal Murphy 07815472582.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more