1 GBP = 104.13
breaking news

പണിമുടക്ക് പുരോഗമിക്കുന്നു: രണ്ടാം ദിനവും ട്രെയിൻ തടഞ്ഞു

പണിമുടക്ക് പുരോഗമിക്കുന്നു: രണ്ടാം ദിനവും ട്രെയിൻ തടഞ്ഞു

തിരുവനന്തപുരം: സം​യു​ക്ത തൊ​ഴി​ലാ​ളി​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക്​ സംസ്ഥാനത്ത് പുരോഗമിക്കുന്നു. പ​ണി​മു​ട​ക്കിന്‍റെ ഭാഗമായി തൊഴിലാളികൾ തിരുവനന്തപുരത്തും എറണാകുളത്തും ട്രെയിനുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരത്ത് നിന്ന്  5 മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്, 7.15 ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് എന്നിവയാണ്  തടഞ്ഞത്. ഇതേതുടർന്ന് വേണാട് എക്സപ്രസ് 40 മിനുട്ട് വൈകിയാണ് ഒാടുന്നത്.

സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും കഴിഞ്ഞദിവസം പ​ണി​മു​ട​ക്കിയിരുന്നു. വി​ദ്യാ​ല​യ​ങ്ങ​ൾ  പ്ര​വ​ർ​ത്തി​ച്ചി​രുന്നില്ല.  കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കൊ​പ്പം സ്വ​കാ​ര്യ ബ​സു​ക​ളും മി​ക്ക​യി​ട​ത്തും സ​ർ​വി​സ് ന​ട​ത്തി​യി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി പ​മ്പ സ​ർ​വി​സു​ക​ൾ മു​ട​ക്കം കൂ​ടാ​തെ ഒാടി. ​െട്ര​യി​നു​ക​ൾ വ്യാപകമായി ത​ട​ഞ്ഞ​തി​നാ​ൽ റെ​യി​ൽ ഗ​താ​ഗ​തം താ​ളം​തെ​റ്റി. പ​ല​യി​ട​ത്തും  ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു.

അതേസമയം, പണിമുടക്കിന്​ ചൊവ്വാഴ്​ച രാജ്യത്ത്​ സമ്മിശ്ര പ്രതികരണമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more