1 GBP = 104.14
breaking news

യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്നതെങ്ങനെ,​ നിരീക്ഷക സമിതിയുടെ റിപ്പോർട്ട് തള്ളി സർക്കാർ

യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്നതെങ്ങനെ,​ നിരീക്ഷക സമിതിയുടെ റിപ്പോർട്ട് തള്ളി സർക്കാർ

കൊച്ചി: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദർശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തൽ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണ്.

യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ ശബരിമലയിൽ ഉണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്നും സർക്കാർ വിമർശിച്ചു. യുവതി പ്രവേശനശ്രമം നടന്നപ്പോൾ സന്നിധാനത്ത് ചിലർ നിയമം കൈയിലെടുത്ത നടപടിയെ പറ്റി റിപ്പോർട്ടിൽ പരാമർശമില്ല.

തത്സമയ തീരുമാനങ്ങളെടുക്കാനാണ് നിരീക്ഷക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിരീക്ഷകസമിതി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. പൊലീസ്,ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിർവഹിക്കുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തി. പത്തനംതിട്ട എസ് പി ടി നാരായണനാണ് സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more