1 GBP = 104.23
breaking news

ഇംഗ്ലീഷ് ചാനൽ വഴി ബ്രിട്ടനിലേക്ക് വൻതോതിൽ മനുഷ്യക്കടത്ത്; മാഞ്ചസ്റ്ററിൽ രണ്ടുപേർ അറസ്റ്റിൽ; ഇംഗ്ലീഷ് ചാനലിലേക്ക് നിരീക്ഷണത്തിനായി റോയൽ നേവിയും എയർ ഫോഴ്‌സും

ഇംഗ്ലീഷ് ചാനൽ വഴി ബ്രിട്ടനിലേക്ക് വൻതോതിൽ മനുഷ്യക്കടത്ത്; മാഞ്ചസ്റ്ററിൽ രണ്ടുപേർ അറസ്റ്റിൽ; ഇംഗ്ലീഷ് ചാനലിലേക്ക് നിരീക്ഷണത്തിനായി റോയൽ നേവിയും എയർ ഫോഴ്‌സും

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ചാനൽ വഴി ഡെങ്കി ബോട്ടുകളിലും മറ്റുമായി ബ്രിട്ടനിലേക്ക് അനധികൃതമായി ആളുകളെ കടത്തുന്നതിന് നേതൃത്വം കൊടുത്ത രണ്ടുപേരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്ന്കാരനായ ഒരു ഇറാനിയൻ പൗരനെയും ഇരുപത്തിനാല് കാരനായ ബ്രിട്ടീഷുകാരനെയുമാണ് മാഞ്ചസ്റ്ററിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലയളവിനുള്ളിൽ 133 അനധികൃത കുടിയേറ്റക്കാരെയാണ് സംഘം ഇംഗ്ലീഷ് ചാനൽ വഴി ബ്രിട്ടനിലെത്തിച്ചത്. നവംബർ മുതൽ ഇതുവരെ 239 പേരാണ് ഇത്തരത്തിൽ ഇവിടെയെത്തിയത്.

ഫ്രാൻസിലെ കലായിസിൽ നിന്നും മറ്റു തുറമുഖങ്ങളിൽ നിന്നുമായി ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായെത്തിയത്. സംഭവത്തിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

ഒരാളിൽ നിന്ന് 18000 പൗണ്ടോളം ഈടാക്കിയാണ് അപകടകരമായ സാഹചര്യങ്ങളിൽ ഡെങ്കി ബോട്ടുകളിൽ കയറ്റി അയയ്ക്കുന്നത്. കടലിൽ ഇത്തരത്തിൽ അലഞ്ഞു തിരിഞ്ഞ പലരെയും സൈന്യം രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ നിർദ്ദേശപ്രകാരം രണ്ടു ബോർഡർ ഫോഴ്സ് കപ്പലുകൾ ഇംഗ്ലീഷ് ചാനലിൽ നിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. എന്നാൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൈന്യത്തിന്റെ സഹായവും അഭ്യർത്ഥിച്ചു. അതിൻപ്രകാരം പോര്ടസ്‌മൗത്തിൽ നിന്ന് നേവൽ ഫോഴ്‌സിന്റെ എച്ച് എം എസ് മെർസി എന്ന സൈനിക കപ്പൽ ഇന്ന് രാവിലെ ഇംഗ്ലീഷ് ചാനലിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം ആകാശ നിരീക്ഷണത്തിനായി റോയൽ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററുകളും ജെറ്റുകളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more