1 GBP = 104.20
breaking news

ഡെർബിയിൽ സെയിന്റ് ഗബ്രിയേൽ മിഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി

ഡെർബിയിൽ സെയിന്റ് ഗബ്രിയേൽ മിഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി

മിൽട്ടൺ അലോഷ്യസ്

ഡെർബിയിൽ സെയിന്റ് ഗബ്രിയേൽ മിഷന്റെ ക്രിസ്തുമസ് ആഘോഷം 24 ന്  പാതിരാകുർബാനയോടു കൂടി ഡെർബി സെയിന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഫാദർ ബിജു കുന്നേകാട്ടിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. 11 മണിക്ക് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ട് കുട്ടികളും യൂത്ത് ടീമും സെയിന്റ് ഗബ്രിയേൽ മിഷന്റെ ഗായക സംഘവും ആലപിച്ച കരോൾ ഗാനങ്ങൾ അതിമനോഹരമായിരുന്നു.

കുട്ടികൾ ആലപിച്ച “ മിന്നാമിന്നി പോലെ മിന്നി താരമെങ്ങും “ എന്നുള്ള ഗാനവും യൂത്ത് ടീം ആലപിച്ച “ഗ്ലോറിയാ പാട്ടുകൾ രാവിലേറ്റു പാടുവാൻ” എന്നുള്ള ഗാനവും തുടർന്ന് മുതിർന്നവർ ആലപിച്ച

“ ശാന്തസുന്ദര നീലരാത്രി താരക ഹരമണിഞ്ഞ രാവ് “ എന്നുള്ള കരോൾ ഗാനവും ഏവരുടെയും മനസ്സുകളെ ലയിപ്പിക്കുന്നതായിരുന്നു.

അതിനു ശേഷം ഫാദർ ബിജു കുന്നേകാട്ടിന്റെ നേതൃത്വത്തിൽ ആഘോഷമായ പാട്ടുകുർബാന നടത്തി. വി. കുർബാനയ്ക്കു ശേഷം കേക്ക് മുറിച്ച് എല്ലാ ഇടവകാംഗങ്ങളും ആഘോഷത്തിൽ പങ്കു ചേർന്നു. തിരുകർമ്മങ്ങൾക്ക് ഫാദർ ബിജു കുന്നേക്കാട്ട്, കമ്മിറ്റി അംഗങ്ങൾ, മതാധ്യാപകർ, വിമെൻസ് ഫോറം ഭാരവാഹികൾ, വാർഡ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more