1 GBP = 104.17
breaking news

ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യോഗ്യത കുറഞ്ഞവർക്ക് ഒരു വർഷത്തെ വിസയിൽ ജോലിക്കായി ബ്രിട്ടനിലെത്താം; ഡോക്ടർമാർക്കും നേഴ്സുമാർക്കും ടയർ 2 വിസ വഴി യഥേഷ്ടമെത്താം

ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യോഗ്യത കുറഞ്ഞവർക്ക് ഒരു വർഷത്തെ വിസയിൽ ജോലിക്കായി ബ്രിട്ടനിലെത്താം; ഡോക്ടർമാർക്കും നേഴ്സുമാർക്കും ടയർ 2 വിസ വഴി യഥേഷ്ടമെത്താം

യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയില്‍ ചെറിയ ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് ബ്രക്‌സിറ്റിന് ശേഷവും കടന്നുവരാം, ജോലി ചെയ്യാം, പക്ഷെ പന്ത്രണ്ട് മാസം കഴിഞ്ഞാല്‍ തിരിച്ചുപോകണമെന്ന് മാത്രം. ബ്രക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ നിയമങ്ങളുടെ ധവളപത്രത്തിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുള്ളത്. യുകെ ബിസിനസ്സുകള്‍ക്കായി തുറന്നുകിടക്കുകയാണെന്ന സന്ദേശം നല്‍കുകയാണ് ഹോം സെക്രട്ടറി സാജിദ് ജാവിദ് ഉദ്ദേശിക്കുന്നത്. 40 വര്‍ഷത്തിനിടെയുള്ള ഇമിഗ്രേഷന്‍ നയത്തിലെ പിടിച്ചുകുലുക്കലാണ് ഈ നയങ്ങളെന്നാണ് ജാവിദിന്റെ വാദം. യുകെയില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ലെന്നതും ആശ്വാസമാണ്.

നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജീവനക്കാര്‍ക്ക്, അത് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വന്നാലും തടസ്സങ്ങളുണ്ടാകില്ലെന്നതാണ് സവിശേഷത. ടിയര്‍ 2 വിസ വഴി യുകെയിലെത്തുന്ന ഹൈ സ്‌കില്‍ഡ് വിഭാഗത്തില്‍ പെടുന്ന കുടിയേറ്റക്കാര്‍ക്ക് നിലവില്‍ 20,700 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പിന്‍വലിച്ച് കൊണ്ട് നഴ്‌സുമാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് ലോകത്തിന്റെ എവിടെ നിന്ന് വേണമെങ്കിലും കടന്നെത്താമെന്ന വഴിയാണ് ധവളപത്രം പങ്കുവെയ്ക്കുന്നത്. അതേസമയം ശമ്പളപരിധി 30,000 പൗണ്ട് ആയി ഇതില്‍ നിശ്ചയിച്ചിരിക്കുന്നതിനെ ബിസിനസ്സുകളും, ക്യാബിനറ്റ് അംഗങ്ങളും എതിര്‍ക്കുന്നുണ്ട്. നേരത്തെ ഇയു ഇതര ജോലിക്കാരെ മാത്രം ബാധിച്ചിരുന്ന പരിധിയാണ് ഇനി ഇയു പൗരന്‍മാര്‍ക്കും ബാധകമാകുക.

എന്നാല്‍ ടിയര്‍ 2 വിസയില്‍ ഇയു പൗരന്‍മാര്‍ക്ക് 30,000 പൗണ്ട് ശമ്പളപരിധി നിശ്ചയിക്കുന്നതില്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് എതിര്‍പ്പുണ്ട്. ‘എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതില്‍ ആശങ്കയുണ്ട്. ഹൈ സ്‌കില്ലിന് അനുസരിച്ച് തുല്യമായ ശമ്പളം പലപ്പോഴും കിട്ടുന്നില്ല. നഴ്‌സുമാര്‍ക്ക് തുടക്ക ശമ്പളം 23,000 പൗണ്ടാണ്, പാരാമെഡിക്കുകള്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇതുതന്നെ അവസ്ഥ. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 27,000 പൗണ്ട്, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് 17,000 പൗണ്ട് എന്നിങ്ങനെയാണ് തുടക്ക ശമ്പളങ്ങള്‍. 30,000 പൗണ്ട് എന്ന ക്യാപ്പിന് താഴെയാണ് ഇത് വരുന്നത്’, എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി വ്യക്തമാക്കി.

ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാത്രമല്ല സോഷ്യല്‍ കെയറിലും 30,000 പൗണ്ടില്‍ താഴെ ജോലി ചെയ്യുന്നവര്‍ ഏറെയുണ്ട്. ഈ ശമ്പളത്തിന് ജോലിയെടുക്കുന്നവരുടെ സ്‌കില്‍ ഏറെ അനിവാര്യമാണെന്നത് മറക്കരുതെന്നും കോര്‍ഡി ചൂണ്ടിക്കാണിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more