1 GBP = 104.13
breaking news

നോർത്ത് ഈസ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ ന്യൂ കാസിലിൽ ജനുവരി 19, ശനിയാഴ്ച ; ആംഗ്ലിക്കൻ രൂപതാധ്യക്ഷൻ മുഖ്യാതിഥി

നോർത്ത് ഈസ്റ്  എക്ക്യുമെനിക്കൽ   ക്രിസ്മസ്  കരോൾ  സന്ധ്യ  ന്യൂ കാസിലിൽ    ജനുവരി  19,  ശനിയാഴ്ച  ; ആംഗ്ലിക്കൻ  രൂപതാധ്യക്ഷൻ  മുഖ്യാതിഥി

മാത്യു ജോസഫ്

ന്യൂ കാസിൽ  :  കേരളത്തിലെ  വിവിധ ക്രൈസ്തവസമൂഹങ്ങളുടെ  നേതൃത്വത്തിൽ വര്ഷം  തോറും  നടത്തിവരാറുള്ള   എക്ക്യുമെനിക്കൽ ക്രിസ്മസ്  കരോൾ   സംഗീത സന്ധ്യ  ഈ വര്ഷം  ജനുവരി  19, ശനിയാഴ്ച   വൈകുന്നേരം  5.00 ന്   ന്യൂ കാസിൽ  സെ. തോമസ് ഇന്ത്യൻ  ഓർത്തഡോക്സ്  ദേവാലയത്തിൽ വെച്ച്  വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ  തുടക്കമാകുന്ന ചടങ്ങിൽ  ആംഗ്ലിക്കൻ  രൂപതാധ്യക്ഷൻ  റൈറ്റ് റെവ . ദി ലോർഡ് ബിഷപ് ഓഫ് ദർഹം പോൾ ബട്ട്ലെർ ( ദർഹം രൂപത ) മുഖ്യാതിഥിയാകും . ക്രൈസ്തവ വിശ്വാസവും  പൈതൃകവും  മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ  വരും തലമുറയ്ക്ക്  കൈമാറാനും അതനുസരിച്ച്  ജീവിക്കാനും  വെമ്പുന്ന മലയാളി ക്രൈസ്തവർ,  സ്നേഹത്തിന്റെ  ക്രിസ്മസ്  സന്ദേശം  സഹോധരങ്ങൾക്ക്  കൈമാറാനുള്ള എളിയ  സംരംഭത്തിൽ  കത്തോലിക്ക , ഓർത്തഡോൿസ്‌ , ജാക്കോബൈറ്റ് , മാര്ത്തോമ സഭകളുടെ  സാന്നിധ്യം  കൊണ്ട്  സമ്പന്നമാകും.  വിവിധ സഭകളുടെ  വൈദീക സ്രേഷ്ട്ടന്മാരും  മറ്റു വിശിഷ്ട അഥിതികളും  സാക്ഷ്യം വഹിക്കുന്ന  ചടങ്ങിൽ  നോര്ത്ത് ഈസ്റ്റിലെ  മലയാളികളുടെ  ശൈത്യകാല സമ്മേളനമാകുമെന്ന്  പ്രതീക്ഷിക്കുന്നു . ഇത്തവണ  ക്രിസ്തുമസ് ആഘോഷങ്ങൾക്ക്  മാറ്റുകൂട്ടി കൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം ഗ്രീൻ ഫിംഗർ ചാരിറ്റി  എന്ന സംഘടനക്ക്   കൈമാറാൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ  ചൈതന്യം  മറ്റുള്ളവരിൽ  എത്തിക്കാനുള്ള  എളിയ  ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ  നിന്നും വലിയ പിന്തുണയാണ്  ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ  ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ  സംഘാടകർ ആശിക്കുന്നു.

കൂടുതൽ  വിവരങ്ങള്ക്ക് :    07962200998

സംഗമ വേദി :    St. Thomas Indian Orthodox Church, Front Street, Blaydon,  Newcastle upon Tyne.   NE21 4RF.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more