1 GBP = 104.23
breaking news

ട്രക്കിൽ നിന്ന് നോട്ടുകെട്ടുകൾ റോഡിലേക്ക് തെറിച്ച് വീണു; നാട്ടുകാർ കൈക്കലാക്കിയത് മൂന്ന് ലക്ഷത്തോളം ഡോളർ

ട്രക്കിൽ നിന്ന് നോട്ടുകെട്ടുകൾ റോഡിലേക്ക് തെറിച്ച് വീണു; നാട്ടുകാർ കൈക്കലാക്കിയത് മൂന്ന് ലക്ഷത്തോളം ഡോളർ

ന്യൂജഴ്​സി: യു.എസിലെ ന്യൂജഴ്​സി ഹൈവേയിൽ വ്യാഴാഴ്​ച രാവിലെ 8:30ന്​​ സഞ്ചരിച്ചവരിൽ പലരും കീശ നിറയെ നോട്ടുകളുമായാണ്​ മടങ്ങിയത്​. അമേരിക്കൻ സെക്യൂരിറ്റി കമ്പനിയായ ബ്രിൻക്​സി​​െൻറ ട്രക്കിൽനിന്നാണ്​ പൊടുന്നനെ നോട്ടുകൾ വീഴാൻതുടങ്ങിയത്​. ട്രക്കി​​െൻറ പണമടങ്ങിയ ലോക്കർ അടയാതിരുന്നതാണ്​ ഇതിന്​ കാരണമായത്​.

നടുറോഡിൽ പണം കണ്ടതോടെ നാട്ടുകാർ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തി പണമെടുക്കാൻ തുടങ്ങി. ആളുകൾ കൂടിയതോടെ പ്രദേശത്ത്​ ഗതാഗത തടസ്സവും വാഹനങ്ങളുടെ കൂട്ടിയിടിയുമുണ്ടായി. പൊലീസ്​ സംഭവസ്​ഥലത്തെത്തു​​േമ്പാഴേക്ക്​ ആകെ നഷ്​ടപ്പെട്ട തുക മൂന്നു ലക്ഷം ഡോളറോളം (രണ്ടുകോടിയിലേറെ രൂപ) വരുമെന്നാണ്​ അധികൃതർ പറയുന്നത്​.

പണം തിരികെ നൽകാൻ പൊലീസ്​ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പണം തിരിച്ചു നൽകുന്ന ​ആർക്കെതിരെയും കളവുകേസ് ചുമത്തില്ലെന്നും അറിയിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more