1 GBP = 104.15
breaking news

ചിറകുവിരിച്ച്​​ കണ്ണൂർ; വിമാനത്താവളം നാടിന്​ സമർപ്പിച്ചു

ചിറകുവിരിച്ച്​​ കണ്ണൂർ; വിമാനത്താവളം നാടിന്​ സമർപ്പിച്ചു

കണ്ണൂർ: തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിൽ ആദ്യ വിമാനം പറന്നുയർന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.06ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. 10.10ഓടെ അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം പറന്നുയർന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

ആദ്യ പറക്കലിനുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ജംബോ വിമാനം ഇന്നലെ മുംബയിൽ നിന്ന് പുതുമോടി വരുത്തി കണ്ണൂരിലെത്തിച്ചു. വിമാനത്തിന്റെ ഉൾഭാഗവും സീറ്റുകളും നവീകരിച്ചിരുന്നു. കണ്ണൂരിൽ വന്നിറങ്ങിയ ആദ്യ വിമാനത്തിന് വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം വാട്ടർ സല്യൂട്ട് നൽകി. രാവിലെ 6 മണിയോടെ ഈ വിമാനത്തിൽ പോകാനെത്തിയ യാത്രക്കാർക്ക് വായന്തോട് വച്ച് സ്വീകരണം നൽകി. സ്വീകരണത്തിന് ശേഷം ഇവരെ പ്രത്യേക ബസിൽ വിമാനത്താവളത്തിൽ എത്തിച്ചു.

9.45ഓടെ വിമാനത്താവള ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയതു.

ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് വിമാനത്താവളത്തിൽ എത്തിയത്. പ്രധാന വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കേരളത്തിന്റെ നാടൻ കലാരൂപങ്ങൾ ചടങ്ങിന് മിഴിവേകി. മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ കേളി കൊട്ട് ചടങ്ങിനോടനുബന്ധിച്ച് നടന്നു.

അതേ സമയം കോൺഗ്രസും ബി.ജെ.പിയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more