1 GBP =
breaking news

ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍; നടപടി സ്വീകരിച്ച് പാര്‍ട്ടി

ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍; നടപടി സ്വീകരിച്ച് പാര്‍ട്ടി

ദില്ലി: അഗസ്ത്യ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ കേസില്‍ഇടനിലക്കാരനായി പ്രവര്‍ത്തിച്ച
ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനായ അലിജോ ജോസഫിനെ യൂത്ത്  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അംഗമാണ് അഡ്വക്കറ്റ് അലിജോ ജോസഫ്. ഇന്നലെയാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബായില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. ഹോലികോപ്ടര്‍ വാങ്ങാനുള്ള കരാറില്‍ സോണിയ ഗാന്ധി കോഴ വാങ്ങിയെന്നാണ് ബിജെപിയുടെ വാദം.

ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആളാണ് മിഷേല്‍. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മിഷേലിന് വേണ്ടി അലിജോ ഹാജരായതെന്ന് യൂത്ത് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള് പാര്‍ട്ടിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more