1 GBP = 104.15
breaking news

ഐഎസ്ആർഒയുടെ അത്യാധുനിക ഉപഗ്രഹമായ ജിസാറ്റ്-29‍ വിക്ഷേപണം ഇന്ന്

ഐഎസ്ആർഒയുടെ അത്യാധുനിക ഉപഗ്രഹമായ ജിസാറ്റ്-29‍ വിക്ഷേപണം ഇന്ന്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ർ​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29‍െൻ​റ വി​ക്ഷേ​പ​ണം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ന​ട​ക്കും. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്ന്​ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക്- 3 ആ​യി​രി​ക്കും വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ ജി​സാ​റ്റു​മാ​യി കു​തി​ച്ചു​യ​രു​ക.

അ​തേ​സ​മ​യം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.  ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക്- 3‍െൻ​റ ര​ണ്ടാ​മ​ത്തെ ഭാ​ര​മേ​റി​യ വി​ക്ഷേ​പ​ണ​മാ​ണി​ത്. 3,423 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ജി​സാ​റ്റ് -29ന് ​പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. ക​ശ്മീ​രി​ലെ​യും മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ർ​ത്താ​വി​നി​മ​യ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജി​സാ​റ്റ്-29 സ​ഹാ​യ​ക​മാ​കും. മാ​ർ​ച്ചി​ലെ ജി​സാ​റ്റ് -6എ​യു​ടെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more