1 GBP = 104.15
breaking news

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം; 3 -1 ന് പരമ്പര ഇന്ത്യക്ക് സ്വന്തം

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം; 3 -1 ന് പരമ്പര ഇന്ത്യക്ക് സ്വന്തം

തിരുവനന്തപുരം: കളിയാവേശം തിരതല്ലിയ കാര്യവട്ടത്ത് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയത്തോടെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യയുടെ വിജയം. അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 32 ഓവറില്‍ 104 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ ബോളിങ്ങ് കരുത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്.

കാര്യവട്ടം ഏകദിനത്തിൽ വിൻഡീസ് 104 റൺസിന് പുറത്ത്

അനായാസ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കും തുടക്കത്തില്‍ പതറിയിരുന്നു. മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റെടുത്ത് ഒഷെയ്ന്‍ തോമസ് ഒന്ന് പൊരുതാന്‍ ഞങ്ങള്‍ തയ്യാറാണെന്ന സൂചന ഇന്ത്യയ്ക്ക് നല്‍കി. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റില്‍ ഇറങ്ങിയ വിരാട് കോഹ്ലി നല്‍കിയ ക്യാച്ച് വിന്‍ഡീസ് ഫീല്‍ഡര്‍ കൈവിട്ടുകളഞ്ഞു.

രോഹിത്തിനും കിട്ടി ഒരു രണ്ടാം ചാന്‍സ്. കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയ രോഹിതിനെ നോബോള്‍ ആയതിനാല്‍ അമ്പയര്‍ തിരിച്ചുവിളിച്ചു. വിന്‍ഡീസിനെതിരെ ബോളിംങ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ച രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് ആയി. രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദ സീരീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more