1 GBP = 104.21
breaking news

കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ ഇന്ത്യ വിൻഡീസ് ഏകദിനം ആരംഭിച്ചു; വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു

കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ  ഇന്ത്യ വിൻഡീസ് ഏകദിനം ആരംഭിച്ചു; വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തെരഞ്ഞെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസിന് ടോസ് ലഭിക്കുന്നത്. ഇന്നലെ രാത്രിയോടെ കാര്യവട്ടത്ത് ചെറുതായി മഴ പെയ്തത് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു.

മുന്‍ മത്സരത്തില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. അതേസമയം രണ്ട് മാറ്റങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ വരുത്തിയിട്ടുണ്ട്. ആഷ്‌ലി നര്‍സിന് പകരം ദേവേന്ദ്ര ബിഷൂവും ഹേംരാജിന് പകരം ഒഷാന തോമസും കളിക്കും.

ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയരാകുന്ന ഗ്രീന്‍ഫീല്‍ഡില്‍ 42000 പേര്‍ക്കാണ് ഇരിപ്പിട സൗകര്യമുള്ളത്. റണ്‍സൊഴുകുന്ന പിച്ചാണ് മത്സരത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. ഇരുഭാഗത്തു നിന്നും 300ലേറെ റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടാലും അത്ഭുതമില്ലെന്നാണ് സൂചന. മുന്നിലുള്ള ഇന്ത്യ(2-1) ആധികാരിക ജയത്തോടെ പരമ്പരജയമാണ് ലക്ഷ്യമിടുന്നത്.

കണക്കുകളില്‍ ടീം ഇന്ത്യയാണ് മുന്നിലെങ്കിലും കേരളത്തില്‍ ഇന്നുവരെ തോറ്റിട്ടില്ലെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിനുണ്ട്. 1988ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും 2014ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും മത്സരത്തിനിറങ്ങിയപ്പോള്‍ ജയം വിന്‍ഡീസിനായിരുന്നു.

മധ്യനിരയുടെ സ്ഥിരതക്കുറവ് ഒഴിച്ച് എല്ലാം ഭദ്രമാണ് ഇന്ത്യക്ക്. പഴയഫോമിന്റെ നിഴല്‍ മാത്രമായ ധോണിയെ കൂടാതെ പലതവണ പരീക്ഷിച്ച കേദാറും പന്തും ജഡേജയുമൊന്നും ഇന്ത്യന്‍ മധ്യ നിരക്ക് സ്ഥിരത നല്‍കുന്നില്ല. ഖലീല്‍ അഹ്മദ് ഫോമിലേക്കെത്തിയതോടെ പേസ് നിര ഉണര്‍വിലാണ്. ഇന്ത്യ ഏറെ കാലമായി തേടിക്കൊണ്ടിരുന്ന ഇടംകയ്യന്‍ പേസറായി ഖലീല്‍ മാറുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more