1 GBP = 104.21
breaking news

മീ ടു: ലെവിൻസ്കി ക്ലിന്റൺ ബന്ധം, ക്ലിന്റന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റൺ

മീ ടു: ലെവിൻസ്കി ക്ലിന്റൺ ബന്ധം, ക്ലിന്റന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റൺ

വാഷിങ്​ടൺ: മുൻ വൈറ്റ്​ഹൗസ്​ ജീവനക്കാരി മോണിക്ക ലെവിൻസ്​കിയുമായി ബന്ധപ്പെട്ട വിവാദത്തി​​െൻറ പശ്ചാത്തലത്തിൽ പ്രസിഡൻറ്​ പദം ഒഴിയാതിരുന്ന മുൻ യു.എസ്​ പ്രസിഡൻറ്​ ബിൽ ക്ലിൻറ​ണി​െൻറ തീരുമാനത്തെ പിന്തുണച്ച്​ ഭാര്യ ഹിലരി ക്ലിൻറൺ.

ലെവിൻസ്​കിയുമായി ക്ലിൻറണുണ്ടായിരുന്ന ബന്ധം അധികാര ദുർവിനിയോഗം അല്ലായിരുന്നു. മാത്രമല്ല, ലെവിൻസ്​കിക്ക്​ ആ സമയത്ത്​ 22 വയസ്​ പ്രായവുമുണ്ടായിരുന്നു. അതിനാൽ രാജിവെക്കാതിരുന്ന തീരുമാനം ശരിയായിരുന്നുവെന്ന്​​ ഹിലരി വ്യക്തമാക്കി. യു.എസ്​ മാധ്യമമായ സി.ബി.എസ്​ ന്യൂസിനോട്​ സംസാരിക്കുകയായിരുന്നു ഹിലരി.

അതേസമയം, ഹിലരി ക്ലിൻറി​​െൻറ പ്രസ്​താവനയെ തള്ളി മോണിക ലെവിൻസ്​കി രംഗത്തു വന്നു. താനും ബിൽ ക്ലിൻറണുമായുള്ള ബന്ധം ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അധികാര ദുർവിനിയോഗമായിരുന്നുവെന്നും മോണിക വ്യക്തമാക്കി.

സ്​ത്രീകൾ ലൈംഗികാതിക്രമങ്ങളെ കുറിച്ച്​ തുറന്നു പറയുന്ന മീ ടു കാമ്പയിനി​​െൻറ പശ്ചാത്തലത്തിലാണ്​ രണ്ട്​ പതിറ്റാണ്ട്​ മുമ്പത്തെ ബിൽ ക്ലിൻറൺ-മോണിക്ക ലെവിൻസ്​കി ബന്ധവും ചർച്ചാവിഷയമായത്​.

ക്ലിൻറൺ സ്വയം സ്​ഥാനം ഒഴിയേണ്ടിയിരുന്നുവെന്ന്​ ന്യുയോർക്ക്​ സെനറ്റർ ക്രിസ്​റ്റിൻ ഗില്ലിബ്രാൻറിനെ പോലുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more