1 GBP = 104.15
breaking news

‘സ്ത്രീ അശുദ്ധയല്ല’ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

‘സ്ത്രീ അശുദ്ധയല്ല’ ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആര്‍ത്തവം ഒരു സ്ത്രീയേയും അശുദ്ധയാക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ആര്‍ത്തവത്തേക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടിനെ തൂത്തെറിഞ്ഞുകൊണ്ട് തികച്ചും പുരോഗമനപപരവും ശാസ്ത്രീയവുമായ കാഴ്ച്ചപ്പാട് വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ തുടങ്ങിവയ്ക്കപ്പെട്ട ഈ ക്യാമ്പയിന്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്ന സന്ദേശവും പകരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രിംകോടതി വിധിയിയുമയി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തികച്ചും പുരോഗമനപരമായ ആശയം മുന്നോട്ടുവയ്ക്കുന്ന ഈ ക്യാമ്പയിന്‍ കോടതി വിധിയെ പിന്താങ്ങുന്നു. തനിക്ക് ആര്‍ത്തവമുണ്ട് അതിനാല്‍ താന്‍ അശുദ്ധയാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ‘കുലസ്ത്രീ’കള്‍ക്കുള്ള പുതുതലമുറയുടെ മറുപടിയായും ഈ നീക്കത്തെ കാണാം.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി തീവ്ര വിശ്വാസികള്‍ എതിര്‍ക്കുമ്പോള്‍ കൃത്യമായ നിലപാടുമായി ഏറെയാളുകള്‍ വിധിയെ അനുകൂലിക്കുന്നുമുണ്ട്. വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് മയപ്പെടുത്തലും കോണ്‍ഗ്രസിലേയും ബിജെപിയിലേയും നേതാക്കള്‍ വ്യക്തമായ ഒരു നിലപാട് എടുക്കാതെ ഒഴിഞ്ഞുമാറുകയും രാഷ്ട്രീയമായി മുതലെടുക്കാന്‍ സാധാരണ വിശ്വാസികളെ മുന്നില്‍നിര്‍ത്തുകയും ചെയ്യുമ്പോള്‍ ഇത്തരം നട്ടെല്ലില്ലായ്മയ്‌ക്കെതിരെ പുതുതലമുറയുടെ നിലപാടായി മാറുന്നു സ്ത്രീ അശുദ്ധയല്ല എന്ന ക്യാമ്പയിന്‍. #WomenAreNotImpure എന്ന ഹാഷ്ടാഗും പ്രൊഫൈല്‍ ചിത്രത്തില്‍ ഈ ടാഗ് ചേര്‍ക്കുകയും ചെയ്താണ് കാമ്പയിനില്‍ പങ്കുചേരേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more