1 GBP = 104.13
breaking news

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; ശശിക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണകമ്മീഷൻ കണ്ടെത്തിയതായി സൂചന

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി; ശശിക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണകമ്മീഷൻ കണ്ടെത്തിയതായി സൂചന

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ശശിക്കെതിരെയും രണ്ട് ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കൾക്കെതിരെയും നടപടിയെടുക്കണമെന്ന് കമ്മിഷൻ പാർട്ടിയോട് ആവശ്യപ്പെടും. ഡി.വൈ.എഫ്.ഐ നേതാക്കൾ പെൺകുട്ടിയുടെ പരാതി ഒതുക്കാൻ ശ്രമിച്ചതായും കമ്മിഷൻ കണ്ടെത്തി.

തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് കേസെന്ന ശശിയുടെ പരാതിയിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്താനും കമ്മിഷൻ ശുപാർശ ചെയ്യുമെന്നാണ് വിവരം. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എം.പിയും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പരാതി അന്വേഷിച്ചത്.
പി.കെ.ശശി എം.എൽ.എ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ഡി.വൈ.എഫ്.ഐ നേതാവ് ദേശീയ നേതൃത്വത്തിന് അടക്കം പരാതി നൽകിയത് സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പീഡന പരാതി മൂടിവയ്‌ക്കാൻ പാർട്ടി തലത്തിൽ ശ്രമം നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് സംഭവം അന്വേഷിക്കാൻ സി.പി.എം രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്. തുടർന്ന് കമ്മിഷൻ പരാതിക്കാരിയിൽ നിന്നും പി.കെ.ശശിയിൽ നിന്നും പാലക്കാട് ജില്ലയിലെ പ്രമുഖ നേതാക്കളിൽ നിന്നുമടക്കം മൊഴിയെടുത്തിരുന്നു. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കമ്മിഷന റിപ്പോർട്ട് സമർപ്പിക്കും. ശശിക്കെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്നുള്ള കാര്യം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more