1 GBP = 104.15
breaking news

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു; കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകുന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു; കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകുന്നു

തൊടുപുഴ: ചെറുതോണി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. ഇപ്പോൾ 7.5 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കന്റിൽ ഒഴുക്കിവിടുന്നത്. രാത്രി പത്ത് മണിക്ക് ഡാമിലെ ജലനിരപ്പ് 2401.60 അടിയായി കുറഞ്ഞിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും നേരത്തെ തുറന്നിരുന്നു. ഒന്നും അഞ്ചും ഷട്ടറുകൾ ഒരുമീറ്ററും 2,3,4 ഷട്ടറുകൾ 1.3 മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. ആദ്യം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കി. പിന്നീട് 6.5 ലക്ഷം ലിറ്ററാക്കി. ഇതോടെ തന്നെ  ചെറുതോണി ടൗണില്‍ വെള്ളം കയറി. ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണ്.

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡ് ഒലിച്ചുപോയി. പാലവും വെള്ളത്തിനടിയി.

വെള്ളിയാഴ്ച രാവിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. വ്യാഴാഴാച മൂന്നാമത്തെ ഷട്ടര്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധികമായി ഉയരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്.

രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more