1 GBP = 104.23
breaking news

ഗ്രീസിലെ കാട്ടുതീ; മരണം 75 കവിഞ്ഞു

ഗ്രീസിലെ കാട്ടുതീ; മരണം 75 കവിഞ്ഞു

ആ​ത​ൻ​സ്​: പ​തി​റ്റാ​ണ്ടി​നി​ടെ ഗ്രീ​ക്ക്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ കാ​ട്ടു​തീ ദു​ര​ന്ത​ത്തി​ൽ മ​ര​ണം 75ആ​യി. ആ​ത​ന്‍സി​ന്‍നി​ന്ന്​ 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ആ​റ്റി​ക പ്ര​വി​ശ്യ​യി​ലെ മാ​ത്തി പ്ര​ദേ​ശ​ത്താ​ണ്​ ​കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ര​ണ്ടു വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ്​ കാ​ട്ടു​തീ പ​ട​രാ​ൻ തു​ട​ങ്ങി​യ​ത്. മ​രി​ച്ച 26 ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹം തു​റ​മു​ഖ പ​ട്ട​ണ​മാ​യ റാ​ഫി​ന​യി​ൽ​നി​ന്നു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ശ​രീ​ര​ങ്ങ​ൾ ഇ​നി​യും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചേ​രാ​ത്ത​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ഗ്​​നി​ശ​മ​ന സേ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ കു​റ​ഞ്ഞ​ത്​ 49 പേ​രെ​ങ്കി​ലും മ​രി​ച്ച​താ​യി അ​റി​യി​ച്ച​ത്. കു​ട്ടി​ക​ള​ട​ക്കം 150ല​ധി​കം ആ​ളു​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ കു​റ​ച്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും  അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രി​ല്‍ 16 കു​ട്ടി​ക​ളു​മു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ആ​ത​ൻ​സി​ൽ​നി​ന്ന്​ 55 കി.​മീ​റ്റ​ർ അ​ക​ലെ സ്​​ഥി​തി​ചെ​യ്യു​ന്ന കി​നെ​റ്റ എ​ന്ന സ്​​ഥ​ല​ത്തെ വ​ന​ത്തി​ൽ ആ​ദ്യ​മാ​യി തീ​പി​ടി​ച്ച​ത്. ക​ന​ത്ത കാ​റ്റ്​ കാ​ര​ണം താ​പ​നി​ല ഉ​യ​രു​ന്ന​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

epa06907897 A man stands at his balcony looking at the aftermath of a fire in Neo Voutza, northeast Attica, Greece, 24 July 2018. At least 53 people have lost their lives in wildfires that broke out in eastern Attica while there are fears of even more casualties, as many telephone calls have been made for missing persons at the Fire Brigade. Hundreds of firefighters are battling the fires as regional Greek authorities declared a state of emergency in the Attica region, in the eastern and western parts of greater Athens, media reported. EPA/PANTELIS SAITAS

കാ​ട്ടു​തീ പ​ട​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച​വ​ർ നി​ര​വ​ധി​യാ​ണ്. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും പ്ര​ദേ​ശ​ത്തു​നി​ന്ന്​ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര​തീ​രം ചേ​ർ​ന്ന്​ യാ​ത്ര ചെ​യ്​​താ​ണ്​​ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ അ​ധി​ക​പേ​രും ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത്​ അ​വ​ധി​ക്കാ​ല ക്യാ​മ്പി​ൽ ​പ​െ​ങ്ക​ടു​ക്കാ​നാ​യി എ​ത്തി​യ 600 കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ത​ദ്ദേ​ശീ​യ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ പേ​രു​കേ​ട്ട ഇ​വി​ടെ അ​വ​ധി​ദി​നം ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ 10 പേ​ര​ട​ങ്ങു​ന്ന സം​ഘം തീ​ര​പ്ര​ദേ​ശ​ത്ത്​ ബോ​ട്ടി​ല​ക​പ്പെ​ട്ടു പോ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സി​സ് സി​പ്ര​സ് ബോ​സ്​​നി​യ​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​റ്റ്​ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും ഹെ​ലി​കോ​പ്​​ട​റു​ക​ളും, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും ഗ്രീ​ക്ക്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സൈ​പ്ര​സും സ്​​പെ​യി​നും സ​ഹാ​യ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​​ത്തെ​ത്തി.

പൊ​തു​വെ വ​ര​ണ്ട കാ​ലാ​വ​സ്​​ഥ​യാ​യ ഗ്രീ​സി​ൽ കാ​ട്ടു​തീ സാ​ധാ​ര​ണ​യാ​ണെ​ങ്കി​ലും ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്​​ത​മ​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more