1 GBP = 104.14
breaking news

ജി.സി.എസ്.ഇ നൂറുമേനി വിജയത്തിളക്കവുമായി കാർഡിഫിൽ നിന്നും സഹ്ല സിജി, കൊവെൻട്രിയിൽ നിന്നും നയന റോബിൻ, ലണ്ടനിൽ നിന്നും ശ്രേയസ് സുരേഷ് നായർ….

ജി.സി.എസ്.ഇ നൂറുമേനി വിജയത്തിളക്കവുമായി കാർഡിഫിൽ നിന്നും  സഹ്ല സിജി, കൊവെൻട്രിയിൽ നിന്നും നയന റോബിൻ, ലണ്ടനിൽ നിന്നും ശ്രേയസ് സുരേഷ് നായർ….

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജി.സി.എസ്.ഇ പരീക്ഷാ ഫലത്തിൽ 100 % വിജയം നേടി യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിയ മൂന്ന് കുട്ടികളെ കൂടി യുക്മ ന്യൂസ് പരിചയപ്പെടുത്തുന്നു.

വെയിൽസിൽ നിന്നും നക്ഷത്രത്തിളക്കവുമായി സഹ്ല സിജി …


കാർഡിഫിൽ നിന്നും സഹ് ല സിജി 12 വിഷയങ്ങളിൽ A* കരസ്ഥമാക്കി മിന്നും ജയമാണ് നേടിയിരിക്കുന്നത്. കോർപസ് ക്രിസ്റ്റി ഹൈസ്ക്കൂളിൽ  ജി. സി.എസ്.ഇ പൂർത്തിയാക്കിയ സഹ്ല ഇതേ സ്കൂളിലെ ആദ്യത്തെ ഇൻഡ്യൻ ഹെഡ് ഗേൾ കൂടിയാണ്. ചാരിറ്റി പ്രവർത്തനങ്ങളിലും തല്പരയായ സഹ്ലയുടെ ലക്ഷ്യം മികച്ച ഒരു ഡോക്ടറാവുക എന്നതാണ്.


കാഞ്ഞിരപ്പള്ളി സ്വദേശിയും കാർഡിഫ് ഹോസ്പിറ്റലിലെ അഡ്വാൻസ് നഴ്സ് പ്രാക്ടീഷണറുമായ  സിജി സലിംകുട്ടിയുടെയും ടീച്ചിംഗ് അസിസ്റ്റൻ്റായ റീത്ത സിജിയുടെയും മകളാണ് സഹ്ല. മികച്ച ഗായിക കൂടിയായ സഹ് ല യുക്മയുടെയും കാർഡിഫ് മലയാളി അസോസിയേഷൻ്റെയും നിരവധി പരിപാടികളിൽ പങ്കെടുത്ത് സമാനങ്ങൾ നേടിയിട്ടുണ്ട്. പത്ത് വയസുകാരൻ ഷാൻ സിജി സഹോദരനാണ്.


കൊവെൻട്രിയിൽ നിന്നും അഭിമാനതാരമായി നയന റോബിൻ പ്രചോദനവും ആയി… 

എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9    നേടിയാണ് കൊവെൻട്രിയിലെ നയന റോബിൻ ജി സി എസ്‌ സീ പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ചത്.കോവെൻട്രി കാൾഡൺ കാസിൽ   സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നയന. സയൻസ് വിഷയങ്ങളെടുത്ത് തുടർന്ന് പഠിക്കാനാണ് നയന ഉദ്ദേശിക്കുന്നത്. എല്ലാ  മിടു മിടുക്കരെയും പോലെ മെഡിസിന് പോകണമെന്നാണ് നയനയും ആഗ്രഹിക്കുന്നത്. കോവെന്ററി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ ജീവനക്കാരായ റോബിന്റെയും ബെറ്റ്സിയുടെയും മൂത്ത പുത്രിയാണ്. റോസ്, ക്രിസ്റ്റീന എന്നിവർ സഹോദരിമാർ ആണ്.

“I can do everything through him who strengthens me” (Phil 4:13)

ലണ്ടനിൽ നിന്നും മിന്നും വിജയവുമായി ശ്രേയസ് സുരേഷ് നായർ


ടെക്നോനോളജി കൺസൽട്ടൻ്റായ സുരേഷ് നായരുടേയും ടീച്ചിംഗ് അസിസ്റ്റൻ്റായ രജനി സുരേഷിൻ്റേയും മൂത്ത മകനായ ശ്രേയസ് സുരേഷ് നായർ 12 വിഷയങ്ങൾക്കാണ് ഗ്രേഡ് 9 നേടി ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. സയൻസ് വിഷയങ്ങൾക്ക് പുറമെ മാത്സ് കൂടി എടുത്ത് എ ലെവലിന് പഠിക്കാനൊരുങ്ങുകയാണ് ഈ മിടുമിടുക്കൻ.  സൗത്ത് ഈസ്റ്റ് ലണ്ടൻ വിക്ടോറിയ വെസ്റ്റ് മിനിസ്റ്റർ സിറ്റി സ്കൂളിൽ നിന്നുമാണ് ശ്രേയസ് ജി.സി.എസ്.ഇ പഠനം പൂർത്തിയാക്കിയത്. ഇയർ 9 വിദ്യാർത്തിയായ തേജസ് സഹോദരനാണ്.

ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മൂന്ന് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങ്ങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.


മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

0985641921, 07904605214, 07912350679

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more