1 GBP = 104.27
breaking news

സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്- മുല്ലപ്പള്ളി രാമചന്ദ്രൻ

സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്- മുല്ലപ്പള്ളി രാമചന്ദ്രൻ

കോ​ഴി​ക്കോ​ട്: എ​ൽ.​ഡി​.എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് എ​തി​രാ​യ ജ​ന​വി​ധി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​തെന്ന് കെ​.പി.​സി​.സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ട​ത് ഭ​ര​ണ​ത്തി​ൽ സ​മ​സ്ത മേ​ഖ​ല​യി​ലു​മു​ള്ള ആ​ളു​ക​ളും അ​തീ​വ നി​രാ​ശ​രും ദു:​ഖി​ത​രു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

63 കോടി കർഷകരാണ് തെരുവുകളിൽ രംഗത്ത് വന്നിട്ടുള്ളത്. നരേന്ദ്ര മോദി ഗവൺമെന്‍റിന്‍റേത് കർഷക വിരുദ്ധ നയവും ലോക്‌സഭ പാസാക്കിയിട്ടുള്ള കരിനിയമവുമാണ്. അതിന്‍റെ തനി പകർപ്പാണ് കേരളത്തിലും. കൃഷിക്കാരോട് യാതൊരു കരുണയും കാണിക്കാത്ത ഗവൺമെന്റാണ് കഴിഞ്ഞ നാലര വർഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമേ മലബാറിന്‍റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഇ​ത്ര​യും ക​രു​ണ കാ​ണി​ക്കാ​ത്തൊ​രു സ​ർ​ക്കാ​ർ ഇ​തി​ന് മു​ൻ​പു​ണ്ടാ​യി​ട്ടി​ല്ല. ഓ​ഖി ദു​ര​ന്ത​കാ​ലം മു​ത​ൽ ക​ണ്ട​താ​ണ്. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ദു​ഖി​ത​ർ, പീ​ഡി​ത​ർ, നി​ന്ദി​ത​ർ ഇ​വ​രോ​ടൊ​ന്നും ഈ ​ഗ​വ​ണ്‍​മെ​ന്‍റ് യാ​തൊ​രു ക​രു​ണ​യും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ല​ബാ​റി​ന്‍റെ ന​ട്ടെ​ല്ലാ​യ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ നി​രാ​ശ​രാ​ണ്. അ​വ​രോ​ട് യാ​തൊ​രു നീ​തി​യും കാ​ണി​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

സ്വന്തം സാമ്രാജ്യം വളർത്തിയിട്ടുള്ള ഒരു കൂട്ടം നേതാക്കളാണ് സി.പി.എമ്മിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വളരാത്ത ഒരു നേതാവും സി.പി.എമ്മിലില്ല. എന്താണ് ഇവർ കടന്നു വന്ന വഴി നമ്മൾ ചിന്തിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more