1 GBP = 104.15
breaking news

“സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് മാധ്യമപ്രവര്‍ത്തകരെ ജീവത്യാഗത്തിലേക്ക് നയിച്ചത്”, ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

“സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് മാധ്യമപ്രവര്‍ത്തകരെ ജീവത്യാഗത്തിലേക്ക് നയിച്ചത്”, ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മുങ്ങിമരിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദു:ഖം രേഖപ്പെടുത്തി. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് മാധ്യമപ്രവര്‍ത്തകരെ ജീവത്യാഗത്തിലേക്ക് നയിച്ചത് എന്നും ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് താഴെ വായിക്കാം.

ദുരന്തമുഖത്ത് വാര്‍ത്താശേഖരണത്തിന് പോയ രണ്ട് പേര്‍ കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞത് മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം അനേകം മരണങ്ങള്‍ സംഭവിച്ചു. ഈ ദു:ഖങ്ങൾക്കിടയിലാണ് കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലെ രണ്ടുപേർ മരണമടഞ്ഞത്. മാതൃഭൂമി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെകെ സജി, ബിപിന്‍ ബാബു എന്നിവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചത്. ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more