1 GBP = 104.15
breaking news

സമാധാന നൊബേൽ പുരസ്കാരം; ഡൊണൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു

സമാധാന നൊബേൽ പുരസ്കാരം; ഡൊണൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021-ലെ സമാധാന നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മദ്ധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമാണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളടക്കം സംഘർഷങ്ങൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചു കൊണ്ടാണ് ട്രംപിനെ പുരസ്‌കാരത്തിനായി പരിഗണിക്കാൻ നിർദ്ദേശിച്ചതെന്ന് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് പറയുന്നു.

ഇന്ത്യ- പാകിസ്ഥാൻ കശ്മീർ തർക്കത്തിലെ ട്രംപിന്റെ ഇടപെടൽ സംബന്ധിച്ചും ടൈബ്രിംഗ് നാമനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മറ്റ് അപേക്ഷകരേക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് പറഞ്ഞു.

അതേ സമയം നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ട്രംപിന് നാമനിർദേശം ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ കളിയാണെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more