1 GBP = 104.15
breaking news

വ്യവസായിയെ കൊള്ളയടിച്ച ശേഷം കാറിലിട്ട്​ കത്തിച്ചു; ഹരിയാനയിൽ ബി.ജെ.പിയുടെ ‘കാട്ടുഭരണം’എന്ന്​ കോൺഗ്രസ്​

വ്യവസായിയെ കൊള്ളയടിച്ച ശേഷം കാറിലിട്ട്​ കത്തിച്ചു; ഹരിയാനയിൽ ബി.ജെ.പിയുടെ ‘കാട്ടുഭരണം’എന്ന്​ കോൺഗ്രസ്​

ചണ്ഡിഗഡ്​: ഹിസാറിൽ വയവസായിയെ കൊള്ളയടിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തെ തുടർന്ന്​ ഹരിയാന സർക്കാറിനെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​.

അജ്ഞാതരായ ചിലരാണ്​ ദാത്ത സ്വദേശിയായ റാം മെഹർ (35) എന്നയാളിൽ നിന്ന്​ 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം കാറിലിട്ട്​ കത്തിച്ചതെന്ന് ​പൊലീസ്​ പറഞ്ഞു. 

‘ഹരിയാനയിൽ കാട്ടുഭരണമാണ്​ നടക്കുന്നത്​. കുറ്റവാളികളെ സ്വസ്​ഥമായി വിഹരിക്കാൻ അവസരമൊരുക്കുകയാണിവിടെ ‘-കോൺഗ്രസ്​ വക്താവ്​ രണ്​ദീപ്​ സിങ്​ സുർജേവാല പറഞ്ഞു. 

വ്യവസായി നടുറോഡിൽ ​കൊള്ളയടിക്ക​െപടുകയും കൊല്ലപ്പെടുകയും ചെയ്​ത സംഭവം ഞെട്ടിക്കുന്നതാണെന്നും സംസ്​ഥാനത്തെ സർക്കാർ എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ബാങ്കിൽ നിന്ന്​ പണം പിൻവലിച്ച്​ കാറിൽ മടങ്ങവെ ചൊവ്വാഴ്​ച രാത്രി ഹൻസി പ്രദേശത്തായിരുന്നു​ സംഭവം. പണം കൈക്കലാക്കിയ ശേഷം അക്രമികൾ മെഹറിനെ കാറിൽ പൂട്ടിയിട്ട്​ തീ കൊളുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ വ്യക്തമാക്കി. ബർവാലയിൽ ഡിസ്​പോസിബ്​ൾ കപ്പുകളുടെയും പ്ലേറ്റുകളും ഉത്​പാദിപ്പിക്കുന്ന ഫാക്​ടറി നടത്തി വരികയായിരുന്നു മെഹർ. 

പൊലീസ് കേസ്​ രജിസ്​റ്റർ ചെയ്​ത്​​ അന്വേഷണം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more