1 GBP = 104.14
breaking news

വിമാന അറ്റകുറ്റപ്പണിക്ക്​ മാത്രം 1583.18 കോടി, മോദിയുടെ വിദേശയാത്രയുടെ മൊത്തം ചിലവ്​ 517.82 കോടിയും

വിമാന അറ്റകുറ്റപ്പണിക്ക്​ മാത്രം 1583.18 കോടി, മോദിയുടെ വിദേശയാത്രയുടെ മൊത്തം ചിലവ്​ 517.82 കോടിയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകളുടെ ചിലവുകൾ സംബന്ധിച്ച്​ ലോക്​സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തത. 2015 മുതൽ മോദി 58 രാജ്യങ്ങളിൽ യാത്ര നടത്തിയതായും ഇതിനായി 517.82 ​േകാടി ചെലവായതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്​സഭയിൽ അറിയിക്കുകയായിരുന്നു. എന്നാൽ, ഈ കണക്കുകളിൽ അവ്യക്തതയുണ്ടെന്നാണ്​​ പ്രധാനമായും ഉയരുന്ന ആരോപണം.

ഈ വർഷം മോദിയുടെ വിദേശയാത്രകളുടെ കണക്കുകൾ കേന്ദ്രമന്ത്രി വി. മുരളീധരൻ ലോക്​സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ കണക്കുകളും പുതുതായി അവതരിപ്പിച്ച കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നതാണ്​ രസകരം.

മാർച്ചിലെ ബജറ്റ്​ സെഷനിൽ മുരളീധര​ൻ പ്രധാനമന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച കണക്കുകൾ ലോക്​സഭയിൽ അവതരിപ്പിച്ചപ്പോൾ 446.52 കോടി രൂപ ചെലവായതായി അറിയിച്ചിരുന്നു. 2015-16ൽ 121.85 ​കോടി രൂപ, 2016 -17ൽ 78.52 ​കോടി, 2017 -18ൽ 99 കോടി, 2018 -19ൽ 100.02 കോടി, 2019-20ൽ 46.23 കോടി രൂപ എന്നിങ്ങനെയായിരുന്നു കണക്കുകൾ.

പ്രധാനമന്ത്രിയുടെ വെബ്​സൈറ്റിൽ പറയുന്നതുപ്രകാരം 2020 വർഷത്തിൽ മോദി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. എന്നിട്ടു​ം കഴിഞ്ഞദിവസം മുരളീധരൻ അവതരിപ്പിച്ച കണക്കിൽ ഇത്​ 571.82 കോടി രൂപയായി. വിദേശ രാജ്യങ്ങളൊന്നും സന്ദർശിക്കാതെ തന്നെ വി​ദേശയാത്ര ചെലവിൽ 125.30 ​േകാടിയുടെ വർധന. 2019 അവസാനം നടത്തിയ യാത്രകളിലെ ചില ബില്ലുകൾ ​േലാക്​ഡൗൺ കാലയളവിൽ ലഭിക്കാതിരുന്നതിനാലാണ്​ കണക്കിലെ വ്യത്യാസമെന്ന്​ പറയുന്നു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ സംബന്ധിച്ച്​ നേരത്തേയുണ്ടായ വിദേശകാര്യ മന്ത്രാലയത്തി​െൻറ പ്രസ്​താവനയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്​. 2018ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മോദി 90ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി പറയുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി വി.കെ. സിങ്​ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വി​േദശ വിദേശ യാത്രകൾക്കായി 2014 മുതൽ 2021 കോടി രൂപ ചെലവായതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രിയുടെ വിമാനത്തി​െൻറ അറ്റകുറ്റപ്പണിക്ക്​ മാത്രമായി 1583.18 കോടി ചെലവായതായി കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. 2014 ജൂൺ 15 മുതൽ 2018 ഡിസംബർ മൂന്ന്​ വരെ ചാർ​ട്ടേർഡ്​ വിമാനങ്ങൾക്ക്​ വേണ്ടി 429.25 കോടി ചെലവായി. മറ്റുചെലവുകളുടെ കണക്കിൽ 9.11 കോടിയും.

ഇക്കാലയളവിൽ 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളാണ്​ പ്രധാനമന്ത്രി സന്ദർശിച്ചത്​. അതിനു​േശഷം 11 വിദേശയാത്രകൾ കൂടി നരേന്ദ്ര മോദി നടത്തിയതായി വെബ്​സൈറ്റിൽ പറയുന്നു. 2019 അവസാനത്തിലെ ബ്രസീൽ സന്ദർശനവും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബ്രസീൽ യാത്ര സംബന്ധിച്ച ബില്ലുകൾ ലഭിച്ചി​ട്ടില്ലെന്ന്​ ​ഏപ്രിൽ എട്ടിന്​ പ്രധാനമന്ത്രിയുടെ വെബ്​​ൈസറ്റ്​ അപ്​ഡേറ്റും ചെയ്​തിട്ടുണ്ട്​. കണക്കുകളിലെ പൊരുത്തകേടുകൾ സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തി​​െൻറ പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more