1 GBP = 104.15
breaking news

‘വിമതരുമായി’ ചർച്ചക്ക്​ തയാറായി സോണിയ; ഒത്തുതീർപ്പ്​ നീക്കം കമൽനാഥി​െൻറ നേതൃത്വത്തിൽ

‘വിമതരുമായി’ ചർച്ചക്ക്​ തയാറായി സോണിയ; ഒത്തുതീർപ്പ്​ നീക്കം കമൽനാഥി​െൻറ നേതൃത്വത്തിൽ

ന്യൂഡൽഹി: മുഴുസമയ സജീവ നേതൃത്വം വേണമെന്നാവശ്യപ്പെട്ട്​ കത്ത്​ നൽകി വിവാദങ്ങളുയർത്തിയ കോൺഗ്രസ്​ നേതാക്കളുമായി പാർട്ടി അധ്യക്ഷ​ സോണിയാ ഗാന്ധി ശനിയാഴ്​ച കൂടിക്കാഴ്​ച നടത്തും. നേതൃമാറ്റം അടക്കം കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട ‘വിമത സംഘ’ത്തിൽ നിന്നുള്ളവരാണ്​ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തുക. മധ്യപ്രദേശ്​ മുൻമുഖ്യമന്ത്രി കമൽനാഥി​െൻറ ഇടപെടലിനെ തുടർന്നാണ്​ കൂടിക്കാഴ്​ചക്ക്​ വഴിതുറന്നത്​.

അഹ്​മദ്​ പ​ട്ടേലി​െൻറ നിര്യാണം മൂലമുള്ള ഒഴിവിലേക്ക്​ കമൽനാഥ്​ കടന്നുവരുന്നതി​െൻറ സൂചനകൾ​ക്കൊപ്പമാണ്​ പുതിയ സംഭവവികാസം. ട്രഷററുടെ പദവിക്കൊപ്പം നെഹ്​റുകുടുംബവും പാർട്ടിയുമായുള്ള കണ്ണിയെന്നനിലയിൽ കൂടി കമൽനാഥ്​ മാറു​െന്നന്നാണ്​ സൂചന. സജീവ രാഷ്​ട്രീയം ഉപേക്ഷിക്കാനുള്ള താൽപര്യം കമൽനാഥ്​ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 

പാർട്ടിയിലെ മാറ്റങ്ങൾക്കുവേണ്ടി കത്തെഴുതിയതി​െൻറ പേരിൽ വിമതരായി ചിത്രീകരിച്ച്​ പ്രമുഖ നേതാക്കളെ മാറ്റിനിർത്തുന്നതു ദോഷം ചെയ്യുമെന്ന അഭിപ്രായം കമൽനാഥ്​ സോണിയ ഗാന്ധിയെ അറിയി​െച്ചന്നാണ്​ വിവരം. ഡൽഹിയിലെ വർധിച്ച മലിനീകരണം മൂലം കുറച്ചു നാൾ ഗോവയിലായിരുന്നു സോണിയ. ഗോവയിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പ്​ ്’വിമതരെ’ ഉൾപ്പെടുത്തി കോൺഗ്രസ്​ അധ്യക്ഷ ഉപദേശക സമിതികൾ രൂപീകരിച്ചിരുന്നു.

ശനിയാഴ്​ച നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ ​രാഹുൽ ഗാന്ധിയും പ​ങ്കെട​ുത്തേക്കും. കത്തെഴുതിയ 23 പേരും യോഗത്തിൽ പ​ങ്കെടുക്കില്ല. ഒത്തുതീർപ്പി​െൻറ വഴിയിലാണ്​ ഇത്തരമൊരു യോഗം നിശ്ചയിച്ചിട്ടുള്ളത്​. നേരത്തേ ഇത്തരമൊരു ചർച്ചക്ക്​ നേതൃത്വം വിസമ്മതിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more