1 GBP = 104.16
breaking news

വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍

വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍

വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിഷെ അദില്‍ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍‌ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണത്തില്‍ 27 സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്.

ബലുച് വിഘടനവാദികളും ഇറാനിയന്‍ സേനയും നിരന്തരമായി ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തായിരുന്നു പാകിസ്താന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന് ഇറാന്റെ മുന്നറിയിപ്പ്. അക്രമം നടത്തിയവര്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇറാന്‍ അത് നടപ്പാക്കുമെന്ന് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി പറഞ്ഞു. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്താന്‍, ബലുചിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക ആയുധങ്ങള്‍ വികസിപ്പിച്ച് എടുക്കുമെന്നും ഇറാന്‍ പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന്‍ രാജാവും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ കൂടികാഴ്ച നടത്തുമെന്ന വാര്‍ത്തക്കിടെയാണ് ഇറാന്റെ പ്രതികരണം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസായിരുന്നു അക്രമകാരികള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയിഷല്‍ അദില്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇറാനിലെ ഏറ്റവും അധികാരമുള്ള സേനയാണ് റെവല്യൂഷനറി ഗാര്‍ഡ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more