1 GBP = 104.15
breaking news

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍റെ ഈ ദിവസങ്ങള്‍ മണിരത്നം സിനിമയിലേത് പോലെ…. അന്ന് സിനിമയൊരുക്കാന്‍ മണിരത്നത്തെ സഹായിച്ചത് ഇതേ അഭിനന്ദന്‍റെ അച്ഛന്‍ സിംഹക്കുട്ടി വര്‍ധമാന്‍

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍റെ ഈ ദിവസങ്ങള്‍ മണിരത്നം സിനിമയിലേത് പോലെ…. അന്ന് സിനിമയൊരുക്കാന്‍ മണിരത്നത്തെ സഹായിച്ചത് ഇതേ അഭിനന്ദന്‍റെ അച്ഛന്‍ സിംഹക്കുട്ടി വര്‍ധമാന്‍

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍റെ ഈ ദിവസങ്ങള്‍ മണിരത്നം സിനിമയിലേത് പോലെ…. അന്ന് സിനിമയൊരുക്കാന്‍ മണിരത്നത്തെ സഹായിച്ചത് ഇതേ അഭിനന്ദന്‍റെ അച്ഛന്‍ സിംഹക്കുട്ടി വര്‍ധമാന്‍.

കാലം ചില ക്രൂരമായ വൈരുദ്ധ്യങ്ങളെ കരുതിവെക്കും. അതുപോലെയൊരു സാഹചര്യത്തിലാണ് റിട്ടയേര്‍ഡ് എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്‍. ഇന്ന് രാജ്യം മുഴുവന്‍ പ്രാര്‍ഥിക്കുന്ന അഭിനന്ദന്‍റെ അച്ഛന് സൈന്യത്തിലെ ഏറ്റവും ബഹുമാനിതനായ ഓഫീസര്‍മാരില്‍ ഒരാളായ സിംഹക്കുട്ടി വര്‍ധമാന്‍.

2017ല്‍ മണിരത്നം ചെയ്ത കാറ്റ് വെളിയിടൈ എന്ന സിനിമയുടെ ഭാഗമായിരുന്നു സിംഹക്കുട്ടി വര്‍ധമാന്‍. കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് സൈന്യത്തിന്‍റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിന്‍റെ ജീവിതമായിരുന്നു മണിരത്നം ഒരുക്കിയ ചിത്രത്തിന്‍റെ കഥ. ചിത്രീകരണത്തിനായി മണിരത്നം വിദഗ്ധ ഉപദേശങ്ങള്‍ക്ക് സമീപിച്ചത് കിഴക്കന്‍ വ്യോമസേന കമാന്‍ഡറായിരുന്ന എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാനെയായിരുന്നു. അന്ന് എസ്.വര്‍ധമാന്‍റെ നിര്‍ദ്ദേശങ്ങള്‍ ഏറ്റവും റിയലിസ്റ്റിക്കായി ചിത്രം ഒരുക്കുന്നതിന് മണിരത്നത്തെ സഹായിച്ചു.

ഇന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ മണിരത്നത്തിന്‍റെ സിനിമയിലെ രംഗങ്ങള്‍ സിംഹക്കുട്ടിയുടെ മകന്‍റെ ജീവിതത്തില്‍ ആവര്‍ത്തിക്കുകയാണ്. പാകിസ്ഥാന്‍ പോര്‍ വിമാനങ്ങളെ തുരത്താന്‍ പോയ മിഗ് 21 വിമാനം തകര്‍ന്ന് സിംഹക്കുട്ടിയുടെ മകന്‍ അഭിനന്ദന്‍ പാകിസ്ഥാന്‍ പട്ടാളത്തിന്‍റെ പിടിയിലായി.
ഇപ്പോള്‍ അഭിനന്ദന്‍റെ മോചനത്തിനായി ഇന്ത്യന്‍ വന്‍ അന്താരാഷ്ട്ര സമര്‍ദ്ദങ്ങള്‍ ഉപയോഗിക്കുകയാണ്.
എത്രയും വേഗം അഭിനന്ദന്‍ മോചിക്കപ്പെടും എന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ജനത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more