1 GBP = 104.15
breaking news

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാം

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധാനലയങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്ന വിവിധ മത സാമുദായിക സംഘടനകളുടെ ആവശ്യം യോഗം വിലയിരുത്തും.

ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കുന്നത് അടക്കം കൂടുതല്‍ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ലഘൂകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്.

സംസ്ഥാനത്ത് ഇന്നലെ 7,499 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more