1 GBP = 104.15
breaking news

ലൈ​ഫ്​ മി​ഷ​ൻ: വ​ട​ക്കാ​ഞ്ചേ​രിയിൽ എല്ലാം സുതാര്യം –ചെയർപേഴ്​സൻ

ലൈ​ഫ്​ മി​ഷ​ൻ: വ​ട​ക്കാ​ഞ്ചേ​രിയിൽ എല്ലാം സുതാര്യം –ചെയർപേഴ്​സൻ

വ​ട​ക്കാ​ഞ്ചേ​രി: ലൈ​ഫ്​ മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച്​ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ ശി​വ​പ്രി​യ സ​ന്തോ​ഷും പൊ​തു​മ​രാ​മ​ത്ത് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ എം.​ആ​ർ. അ​നൂ​പ് കി​ഷോ​റും പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ വ​ന്നി​രു​ന്നു.

അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കി. നാ​ലു​ദി​വ​സം മു​മ്പ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും രേ​ഖ​ക​ൾ ന​ൽ​കി​യി​രു​ന്നു. അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​നും കൈ​മാ​റി.

വി​വ​രാ​വ​കാ​ശ പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ഇ​തു​വ​രെ​യു​ള്ള എ​ല്ലാ രേ​ഖ​ക​ളും ന​ൽ​കി. റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നും ലൈ​ഫ് മി​ഷ​നി​ൽ​നി​ന്നും ക​ണ​ക്​​ഷ​ൻ സം​ബ​ന്ധി​ച്ച് കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്നും​ വ​ന്ന ഫ​യ​ലു​ക​ൾ മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത്- അ​വ​ർ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more