1 GBP = 104.14
breaking news

രോഗമുക്​തനായി തിരിച്ചുവരൂ; ബച്ചന്​ വേണ്ടി പ്രാർഥിച്ച്​ പ്രമുഖർ

രോഗമുക്​തനായി തിരിച്ചുവരൂ; ബച്ചന്​ വേണ്ടി പ്രാർഥിച്ച്​ പ്രമുഖർ

മുംബൈ: കോവിഡ്​ സ്ഥിരീകരിച്ച ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ച​​െൻറ​ രോഗമുക്​തിക്കായി ​പ്രാർഥിച്ച്​ സിനിമാ – രാഷ്​ട്രീയ രംഗത്തെ പ്രമുഖർ. സർ, ഞങ്ങൾ താങ്കൾ വേഗത്തിൽ സുഖം ​പ്രാപിക്കാനായി പ്രാർഥിക്കുന്നു. കോടിക്കണക്കിന്​ ​പ്രാർഥനകളുടെ ശക്​തി നിങ്ങളുടെ കൂടെയുണ്ട്​. ബച്ച​​െൻറ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ട്വിറ്ററിൽ കുറിച്ചു. കോവിഡ്​ പോസിറ്റീവായതിന്​ പിന്നാലെ 77കാരനായ നടനെ മുംബൈയിലെ നേത്രാവാതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വീറ്റിലൂടെ അമിതാഭ് ബച്ചൻ തന്നെയായിരുന്നു പുറത്തുവിട്ടത്. അഭിഷേകിന്‍റെ ഭാര്യയും സിനിമാ താരവുമായ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പടെ ബച്ചൻ കുടുംബാംഗങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. എന്നാൽ ഇരുവരുടെയും ഫലം നെഗറ്റീവാണ്​. 

പ്രിയപ്പെട്ട അമിതാബ്​ ജീ, താങ്കളുടെ വേഗത്തിലുള്ള രോഗമുക്​തിക്കായി പ്രാർഥിക്കുന്ന എല്ലാ ഇന്ത്യക്കാർക്കുമൊപ്പം ഞാനും ചേരുന്നു. ഇൗ രാജ്യക്കാരുടെ മാതൃകാ പുരുഷനാണ്​ താങ്കൾ. ഞങ്ങൾ നിങ്ങളെ നന്നായി പരിപാലിക്കും. -കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്​വർധൻ ട്വിറ്ററിലൂടെ അറിയിച്ചു.

അമിതാബ്​ ബച്ചന്​ കോവിഡ്​ പോസിറ്റീവായ വാർത്ത കേട്ടത്​ ഏറെ സങ്കടമുണ്ടാക്കിയെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അദ്ദേഹത്തി​​െൻറ വേഗത്തിലുള്ള രോഗമുക്​തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും മമത ട്വിറ്ററിലൂടെ അറിയിച്ചു. ഞങ്ങളെല്ലാവരും നിങ്ങളുടെ വേഗത്തിലുള്ള രോഗമുക്​തിക്കായി പ്രാർഥിക്കുന്നുവെന്ന്​ മുൻ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more