1 GBP = 104.15
breaking news

യു കെ മലയാളികളുടെ മനസ്സലിഞ്ഞു ഇതുവരെ ലഭിച്ചത് 3165 പൗണ്ട് .പേരു പുറത്തുപറയാൻ ഇഷ്ട്ടപ്പെടാത്ത ഒരു മലയാളി നലകിയതു 1000 പൗണ്ട് ചാരിറ്റി വരുന്ന നാലാം തിയതിവരെ തുടരും .

യു കെ മലയാളികളുടെ മനസ്സലിഞ്ഞു ഇതുവരെ ലഭിച്ചത് 3165 പൗണ്ട് .പേരു പുറത്തുപറയാൻ ഇഷ്ട്ടപ്പെടാത്ത ഒരു മലയാളി നലകിയതു 1000 പൗണ്ട് ചാരിറ്റി വരുന്ന നാലാം തിയതിവരെ തുടരും .

ടോം ജോസ് തടിയംപാട്

മേസ്തിരിപണിക്കിടയിൽ    കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം  കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരിൽ താമസിക്കുന്ന  റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌  യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ഇതുവരെ 3165 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഏപ്രിൽ മാസം നാലാം  തിയതി (ഞായറാഴ്ച) അവസാനിക്കുന്നു നിങ്ങളെ കഴിയുന്ന സംഭാവന താഴെകാണുന്ന അക്കൗണ്ടിൽ നൽകുക.

 ഞങ്ങൾ ഇതുവരെ നടത്തിയ ചാരിറ്റികളിൽ ആദ്യമായിട്ടാണ്  ഒരു വ്യക്തിയിൽ നിന്നും 1000 പൗണ്ട് ലഭിക്കുന്നത് . .ഞങ്ങളുടെ സുതാര്യമായ പ്രവർത്തനം നിരീക്ഷിക്കുന്ന  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഞങ്ങളെ വിളിച്ചു അഭിന്ദനം അറിയിച്ച ശേഷം  1000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു ഇതു ഞങ്ങളുടെ സത്യസന്ധതക്കു കിട്ടിയ അഭിന്ദനമായി കാണുന്നു .

കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണ മുറിവിൽനിന്നും ഉണ്ടായ  ഇൻഫെക്ഷൻ റെജിയുടെ  ഒരുകാലു  മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത്  .രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു  പുറത്തിറങ്ങി നടക്കാനും കഴിയാതെയായി കൂടാതെ ശ്വാസകോശ രോഗം ബാധിച്ച രണ്ടാമത്തെ മകനെ ചികിൽസിക്കുകയും വേണം നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ  താമസിക്കുന്ന  റെജി മഠത്തിൽ എന്ന മനുഷ്യന്റെ  ആഗ്രഹം ഒരു കൃത്രിമകാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ്  കൂടതെ മകന്റെ ചികിത്സയും  മുൻപോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ  സഹായത്തിൽ ആറു സെന്റ് സ്ഥലത്തു നിർമ്മിച്ചു കൊടുത്ത    ഒരു വീടാണ് ആകെയുള്ള സ്വത്തു . .റെജിയുടെ  വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി  ഞങ്ങളെ  അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും ,സഹപാഠിയുമായ   ലിവർപൂളിൽ താമസിക്കുന്ന     ഹരികുമാർ ഗോപാലനാണ് . .ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌  യു കെ തീരുമാനിക്കുകയായിരുന്നു…നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക.

.”ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more