1 GBP = 104.14
breaking news

യുവ ഡോക്ടറുടെ ആത്മഹത്യ; പൊലീസ് മൊഴിയെടുക്കുന്നു, രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ തെളിവെന്നും റിപ്പോര്‍ട്ട്

യുവ ഡോക്ടറുടെ ആത്മഹത്യ; പൊലീസ് മൊഴിയെടുക്കുന്നു, രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ തെളിവെന്നും റിപ്പോര്‍ട്ട്

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് മൊഴിയെടുക്കല്‍ ആരംഭിച്ചു. ഡോക്ടറെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പൊലീസ് നടത്തുന്ന അന്വേഷണത്തിന്മേലാണ് മൊഴിയെടുക്കുന്നത്.
ആശുപത്രി ജീവനക്കാരെ വിളിച്ച് വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഡോക്ടര്‍ അനൂപ് കൃഷ്ണ മരണപ്പെടുന്നതിന് മുന്‍പ് അദ്ദേഹത്തെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് ആശുപത്രിയിലെ പ്രധാനപ്പെട്ട നാല് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ആരോപണം നേരിടുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇതിന് പുറമെ ഡോക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ട് നിരവധി വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തതായും ആരോപണമുണ്ട്.

അതേ സമയം പൊലീസ് അന്വേഷണം മുന്നോട്ട് പോകവേ ഡോക്ടര്‍ക്കെതിരായി നല്‍കിയ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ഐഡികള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ തന്നെ പൊലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more