1 GBP = 104.15
breaking news

മെയ്‌ഡ്‌സ്റ്റൺ മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സെപ്റ്റംബർ 17 ന്

മെയ്‌ഡ്‌സ്റ്റൺ മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സെപ്റ്റംബർ 17 ന്

മെയ്‌ഡ്‌സ്റ്റൺ മലയാളി അസോസിയേഷൻ (MMA) യുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17 ശനിയാഴ്ച വിപുലമായ കലാപരിപാടികളോടെ ആഘോഷിക്കുമെന്നു സംഘടനാഭാരവാഹികൾ അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ പാവന സ്മരണയിൽ പ്രണാമങ്ങളർപ്പിച്ചുകൊണ്ടുള്ള പ്രത്യേകപരിപാടിയും മൗനാചരണവും ആചരിച്ചുകൊണ്ടായിരിക്കും സമ്മേളനം ആരംഭിക്കുക.

Larkfield Village Hall ൽ രാവിലെ 11 മണിക്ക് ഓണപ്പൂക്കളം പ്രദർശനത്തോടെ ആഘോഷങ്ങൾക്ക് തിരി തെളിയും. തനതു മലയാള ശൈലിയിൽ വസ്ത്രവിധാനങ്ങളോടെ കെൻറ്റിലെ പ്രശസ്ത അസോസിയേഷനായ MMA യുടെ അംഗങ്ങൾ ഒത്തു ചേരും.

വിവിധയിനം നൃത്തനൃത്യങ്ങളായിരിക്കും ഈ വർഷത്തെ ഓണാഘോഷത്തിന്റ്റെ മുഖ്യ ആകർഷത്വമെന്നു പ്രോഗ്രാം കോഓർഡിനേറ്റർമാരായ എബി എബ്രഹാമും സിന്ധു അലക്‌സും അറിയിച്ചു.

നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കുന്നത് കേരളത്തിലെ അതിപ്രശസ്തനായ പാചകവിദഗ്ദൻ പഴയിടം നമ്പൂതിരിയാണ്.

300 ൽ പരം അംഗങ്ങളാണ് ഇത്തവണത്തെ ഓണസദ്യക്കും ആഘോഷങ്ങൾക്കും താല്പര്യമറിയിച്ചിട്ടുള്ളത്. കേരളത്തിൻറ്റെ തനിമയാർന്ന നൃത്തരൂപങ്ങളും ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ നൃത്തങ്ങളും സിനിമാറ്റിക്, ഫ്യൂഷൻ ഡാൻസുകളും കാണികളെ ആനന്ദഭരിതമാക്കുമെന്ന് ദിവസങ്ങളോളം പരിശീലനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കമ്മിറ്റി അംഗങ്ങൾ പ്രസ്താവിച്ചു.

നാടിൻറ്റെ ഓർമ്മയുണർത്തുന്ന ഓണപ്പാട്ടുകളും നാടൻ കലാരൂപങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ ഉന്നത നിലവാരം ഉറപ്പാക്കിക്കൊണ്ട് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു.

കുട്ടികളുടെ പെയ്ൻറ്റിങ് മത്സരങ്ങൾ, ആർട്ട് ഷോ, ഫാഷൻ ഷോ, കേരള പുരുഷൻ, മലയാളി മങ്ക മത്സരങ്ങൾ തുടങ്ങിയവയും കലാപരിപാടികൾക്കൊപ്പം അരങ്ങേറും.

ഈ വർഷത്തെ ഓണാഘോഷം മെയ്‌ഡ്‌സ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത സുന്ദരമായ അനുഭവമായിരിക്കുമെന്നു സംഘടനാ പ്രസിഡൻറ്റ് ജോ വർഗീസ്, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രെഷറർ ശ്രീജിത്ത് എന്നിവർ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more