1 GBP = 104.21
breaking news

മീ ടു ക്യാമ്പയിനില്‍ എം.എല്‍.എ മുകേഷിനെതിരെയും; ചാനൽ പരിപാടിക്കിടെ മുകേഷ് ശല്യം ചെയ്‌തെന്ന ആരോപണവുമായി യുവതി

മീ ടു ക്യാമ്പയിനില്‍ എം.എല്‍.എ മുകേഷിനെതിരെയും; ചാനൽ പരിപാടിക്കിടെ മുകേഷ് ശല്യം ചെയ്‌തെന്ന ആരോപണവുമായി യുവതി

മീ ടു ക്യാമ്പയിനില്‍ എം.എല്‍.എ മുകേഷിനെതിരെയും ആരോപണം. ചാനല്‍ പ്രവര്‍ത്തകയും കാസ്റ്റിംഗ് ഡയറക്ടറുമായ യുവതിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചാനല്‍ പരിപാടിക്കിടെ മുകേഷ് ശല്യം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്നും ട്വീറ്റില്‍ പറയുന്നു.

സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും യുവതി വെളിപ്പെടുത്തുന്നു.

എന്നാൽ 20 കൊല്ലം മുമ്പുണ്ടായിരുന്ന കോടീശ്വരന്‍ പരിപാടി പോലും ശരിയ്ക്ക് ഓര്‍മ്മയില്ലെന്ന് ആരോപണവിധേയനായ നടന്‍ മുകേഷ്. പരാതിക്കാരി ഇത്രയും കാലം ഉറങ്ങുകയായിരുന്നോ എന്നും എം.എല്‍.എ കൂടിയായ നടന്‍ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more