1 GBP = 104.15
breaking news

മഴ കുറഞ്ഞതോടെ രക്ഷാ പ്രവർത്തനം ഊർജ്ജിതം; എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

മഴ കുറഞ്ഞതോടെ രക്ഷാ പ്രവർത്തനം ഊർജ്ജിതം; എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടിയെത്തി. കുട്ടനാട്ടിലും പന്തളത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ പറവൂറില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തൃശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുങ്ങല്‍ വിദഗ്ധരെത്തി.

അതിനിടെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് റെഡ് അലേര്‍ട്ട് പിന്‍വലിച്ചത്. ചെറിയ മഴ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാവൂ എന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രളയബാധിത ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു

ആലപ്പുഴയിൽ രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന നാല് ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരമാണ് നടപടി. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്‌പെന്റു ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. അതേസമയം കുട്ടനാട് രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതായി ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more