1 GBP = 104.17
breaking news

ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ് ധാരണയില്ല, 42 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും

ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ് ധാരണയില്ല, 42 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും

ബംഗാളില്‍ സി.പി.എം- കോണ്‍ഗ്രസ് ധാരണയുണ്ടാകില്ല. ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സീറ്റ് ധാരണ സംബന്ധിച്ച് സി.പി.എമ്മുമായി അഭിപ്രായ ഏകീകരണത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന തീരുമാനത്തോടെ സഖ്യമില്ലെങ്കിലും ബംഗാളില്‍ ധാരണയോടെ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം. കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും നീണ്ട ചര്‍ച്ചക്കൊടുവിലാണ് സി.പി.എം തീരുമാനം കൈക്കൊണ്ടത്.

റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്തതിനാല്‍ തര്‍ക്കവിഷയമായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് ഈ രണ്ട് സീറ്റും വേണമെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തീരുമാനത്തിന് അയവുവരുത്തിയത്.

കഴിഞ്ഞ ദിവസം ഇടതുമുന്നണി 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വിട്ടതോടെ ബന്ധത്തിന് പിന്നെയും വിള്ളല്‍ വീണു. കോണ്‍ഗ്രസിന് താല്‍പ്പര്യമുള്ള പുരുലിയ, ബഷിരാത്ത് മണ്ഡലങ്ങളില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.പി.ഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞതും ധാരണ വേണ്ടന്ന നിലപാടിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചു. ഇതിന് പുറമെ കോണ്‍ഗ്രസ് നേതാവ് റെസാവുള്‍ കരീമിന് സീറ്റ് കൊടുത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചു.

42 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളുടെ അംഗീകാരത്തിനായി രാഹുല്‍ഗാന്ധിയെ സമീപിച്ച ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയും ധാരണ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more