1 GBP = 104.15
breaking news

ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം നാല് മാസം പിന്നിടുന്നു; സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍

ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം നാല് മാസം പിന്നിടുന്നു; സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍

ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം നാല് മാസം പിന്നിടാനൊരുങ്ങുന്നു. പ്രതിഷേധത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍. പ്രതിഷേധം ലക്ഷ്യ പ്രാപ്തിയിലെത്താതെ പിന്മാറില്ലെന്നും പ്രതിഷേധക്കാര്‍.

ഇന്ധനവില വര്‍ധനവില്‍‌ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം നാല് മാസം പിന്നിടാനൊരുങ്ങുമ്പോള്‍ പ്രതിഷേധത്തിന്റെ രൂപം മാറ്റാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാത്തത് പോലെയാണ് സര്‍ക്കാറിന്റെ പെരുമാറ്റമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ലക്ഷ്യം കൈവരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടുത്തയാഴ്ച എല്ലാ സ്ത്രീകളെയും അണിനിരത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍.

ഈ മാസം 16-ന് പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രായഭേദമന്യേ നിരവധിയാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

അര നൂറ്റാണ്ടിനിടെ ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. ഇന്ധനവിലവര്‍ധനവ് കൂടാതെ സമ്പന്നര്‍ക്കും വമ്പന്‍ വ്യവസായികള്‍ക്കും അനുകൂലമായ സാമ്പത്തിക നയമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുടരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുകയാണെങ്കിലും ഭൂരിഭാഗം ഫ്രഞ്ച് ജനതയും പ്രതിഷേധത്തിന് എതിരാണെന്നാണ് ചില സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more