1 GBP = 104.15
breaking news

പ്രസവത്തിനിടെ നവജാത ശിശുവി​െൻറ ശരീരം രണ്ടായി മുറിഞ്ഞ സംഭവം; നഴ്​സ്​ അറസ്​റ്റിൽ

പ്രസവത്തിനിടെ നവജാത ശിശുവി​െൻറ ശരീരം രണ്ടായി മുറിഞ്ഞ സംഭവം; നഴ്​സ്​ അറസ്​റ്റിൽ

ജോധ്​പുർ: രജസ്​ഥാനിൽ പ്രസവത്തിനി​െട പുറത്തേക്ക്​ വലിച്ചതിനെ തുടർന്ന്​ നവജാത ശിശുവി​​​െൻറ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തിൽ നഴ്​സ്​ അറസ്​റ്റിൽ. ​രാംഗഡ്​ ആശുപത്രിയിലെ പുരുഷ നഴ്​സായ അമൃത്​ ലാൽ ആണ്​ അറസ്​റ്റിലായത്​. കുറ്റകൃത്യം മറച്ചുവെക്കാൻ പ്രതിയെ സഹായിച്ച ജുജ്​ഹാർ സിങ്​ എന്ന നഴ്​സ്​ ഒളിവിലാണ്​. ഇരുവർക്കുമെതിരെ കൊലപാതകത്തിനാണ്​ കേസെടുത്തത്​.

പ്രസവത്തിന്​ യുവതി എത്തിയ​േപ്പാൾ ഡ്യൂട്ടി ഡോക്​ടറെ വിളിക്കാതെ പ്രസവം നടത്തിയ സംഭവത്തിൽ ഇരുവരെയും സസ്​പെൻഡ്​ ചെയ്​തിരുന്നു. കുഞ്ഞ്​ പുറത്ത്​ വരാതെ പ്രസവം ബുദ്ധിമു​േട്ടറിയപ്പോൾ നഴ്​സ്​ കുഞ്ഞിനെ പുറത്തേക്ക്​ പിടിച്ച്​ വലിക്കുകയായിരുന്നു. വലിക്കുന്ന ശക്​തിയിൽ കുഞ്ഞി​​​െൻറ ദേഹം രണ്ടായി മുറിഞ്ഞു.

ദുരന്തം നടന്നപ്പോൾ വിവരം ആരെയും അറിയിക്കാതെ കുഞ്ഞി​​​െൻറ മൃതദേഹം മോർച്ചറിയിൽ ഉപേക്ഷിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നും ജോധ്​പുരിലെ ആശുപത്രിയിലേക്ക്​ മാറ്റാനും ഭർത്താവിനോട്​ ആവശ്യ​െപ്പട്ടു.

ജോധ്​പുരിലെ ഉമൈദ്​ ആശുപത്രിയിൽ എത്തിയ യുവതി കുഞ്ഞി​​​െൻറ തലയും പ്ലാസൻറയും മാത്രമാണ്​ പ്രസവിച്ചത്​. തുടർന്ന്​ ഡോക്​ടർമാർ കുടുംബ​െത്ത വിവരമറിയിക്കുകയും രാംഗഡ്​ ആശുപത്രിക്കെതിരെ ഭർത്താവ്​ പരാതി നൽകുകയുമായിരുന്നു.

യുവതി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more