1 GBP = 104.15
breaking news

പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്ക

പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്ക

ക്വറ്റ: പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) വ്യക്തമാക്കി. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് പാക് സൈന്യം പിന്തുണ നല്‍കിയതായി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായാണ് നടന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ അട്ടിമറി നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ആരോപണങ്ങള്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം, പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more