1 GBP = 104.13
breaking news

നിത്യഹരിത നായകന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു; വൈകിയത് വീഴ്ചയെന്ന് മുഖ്യമന്ത്രി

നിത്യഹരിത നായകന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു; വൈകിയത് വീഴ്ചയെന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേം നസീറിന് ജന്‍മനാട്ടില്‍ സ്മാരകം ഉയരുന്നു. സ്മാരകത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രേം നസീറിന് ഉചിതമായ സ്മാരകം ഇത്രയേറെ വൈകിയത് വേദനിപ്പിക്കുന്ന വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് പ്രേം നസീര്‍. മലയാള സിനിമയിലെ നിത്യവസന്തമായിരുന്ന താരത്തിന് പക്ഷെ മരണശേഷം വേണ്ട അംഗീകാരം നല്‍കാന്‍ നാം മറന്നു. മണ്‍മറഞ്ഞ് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജന്‍മനാടായ ചിറയന്‍കീഴില്‍ പ്രേം നസീറിന് സ്മാരകം ഒരുങ്ങുന്നത്. ഇത് വേദനിപ്പിക്കുന്ന വീഴ്ചയാണെന്ന് സ്മാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലയാളത്തിലെ നായകസങ്കല്‍പ്പം പൂര്‍ണതയിലെത്തിയത് പ്രേം നസീറിലൂടെയാണ് മുഖ്യമന്ത്രി അനുസ്മരിച്ചു. ചടങ്ങിന് മുന്‍പ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു.

15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മിനി തിയേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാരകമാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഒരുങ്ങുന്നത്. നാലു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി മ്യൂസിയം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, സ്റ്റേജ്, ലൈബ്രറി, കഫറ്റീരിയ, എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more